ഒമാനിൽ ഇന്ത്യൻ നഴ്സുമാർക്ക് അവസരം; 400 ഒഴിവുകൾ; കൂടുതലറിയാം

nurse
SHARE

ഒമാനിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനിടയിലും ഇന്ത്യൻ നഴ്സുമാർക്ക് അവസരം. നാനൂറ് ഇന്ത്യൻ നഴ്സുമാരെയാണ് ആരോഗ്യമന്ത്രാലയം തേടുന്നത്. വനിതകൾക്കു മാത്രമാണ് അവസരം. 

ഓപറേഷന്‍ തിയേറ്റര്‍, ഐ.സി.യു-പി.ഐ.സി.യു, എൻ.ഐ.സി.യു, സി.സി.യു, മെഡിക്കല്‍ ആൻഡ് സർജിക്കൽ,  അത്യാഹിതം, നെഫ്രോളജി മിഡ് വൈഫ്  എന്നീ വിഭാഗങ്ങളിൽ പരിചയസമ്പന്നർക്കാണ് അവസരം. ഒാരോ വിഭാഗത്തിലും 50 വീതം ഒഴിവുകളാണുള്ളത്. 395 റിയാൽ, ഏകദേശം 72,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിനു പുറമെ താമസമടക്കമുള്ള ആനുകൂല്യങ്ങളും അലവൻസുകളും ഉണ്ടാകും. പരിചയത്തിനും വിദ്യാഭ്യാസത്തിനും അനുസരിച്ച് വേതനത്തിൽ വ്യത്യാസമുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.  ന്യുട്രീഷനിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികകളിൽ പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ഈ തസ്തികകളിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.