വിദേശികളിൽനിന്ന് ഈടാക്കിയ ലെവിയുടെ എൺപതുശതമാനം സൗദി തിരിച്ചുനൽകുന്നു

SAUDI ARAMCO-IPO/RESTRUCTURING
SHARE

സൗദി അറേബ്യയിൽ ചെറുകിട സംരംഭങ്ങളിൽ ജോലിചെയ്യുന്ന വിദേശികളിൽനിന്ന് ഈടാക്കിയ ലെവിയുടെ എൺപതുശതമാനം തിരിച്ചുനൽകുന്നു. കഴിഞ്ഞവർഷം നടപ്പാക്കിയ ലെവി, ചെറുകിട സംരംഭകരെ സാരമായി ബാധിച്ചെന്ന മന്ത്രിതല സമിതിയുടെ കണ്ടെത്തലിനെത്തുടർന്നാണ് നടപടി. 

20 ജീവനക്കാരിൽ താഴെയുള്ള ചെറുകിട ഇടത്തരം വ്യാപാര നിർമാണ സ്ഥാപനങ്ങളിൽ നിന്നു ഈടാക്കിയ ലെവിയിൽ 80 ശതമാനം ലെവി തുക തിരിച്ചുനൽകാനാണ് തീരുമാനം. ഇതിനായി 700 കോടി റിയാൽ വകയിരുത്തിയതായി മന്ത്രിതലസമിതി വ്യക്തമാക്കി. എന്നാൽ ആശ്രിത ലെവി ഇനത്തിൽ ഈടാക്കിയ തുക തിരിച്ചുനൽകില്ല. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ലെവി തിരിച്ചുനൽകുന്നത്. നിതാഖാത് പദ്ധതിപ്രകാരം സ്വദേശിവൽക്കരണം നടപ്പിലാക്കിയ സ്ഥാപനമായിരിക്കണം. 100 ശതമാനവും സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും 2016 ജനുവരി ഒന്നിന് ശേഷം നിലവിൽ വന്നതുമായ സ്ഥാപനം തുടങ്ങിയവയാണ് പ്രധാന മാനദണ്ഡങ്ങൾ. സ്വകാര്യമേഖലയുടെ ഉത്തേജനത്തിന്റെ ഭാഗമായാണ് തീരുമാനം. 2021 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനായി മുൻശആത് വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. പുതിയ തീരുമാനം വിപണിയിൽ ഗുണകരമായി പ്രതിഫലിക്കുമെന്നാണ് ചെറുകിടസംരംഭകരുടെ പ്രതികരണം. 

MORE IN GULF
SHOW MORE