യുഎഇ ദേശീയദിനാഘോഷം: മലയാളി യുവാവ് വാങ്ങിയത് ഒന്നര കോടിയുടെ വാഹനം

safeeq-car1
SHARE

ഷാർജ: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു ഷാർജ പൊലീസ് നടത്തുന്ന വാഹനാലങ്കാര മത്സരത്തിൽ പങ്കെടുക്കാൻ മലയാളി യുവാവ് വിലയ്ക്ക് വാങ്ങിയത് ഒന്നര കോടിയിലേറെ രൂപ വിലമതിക്കുന്ന പുത്തൻ വാഹനം. വൻതുക ചെലവഴിച്ച് അലങ്കരിച്ച ബെൻസ് ജി 63 ഫോർവീലർ മത്സരത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കോഴിക്കോട് രാമനാട്ടുകര സ്വദേശിയും ഷാർജയിലെ അൽമാനിയ റിയൽ എസ്റ്റേറ്റ് എംഡിയുമായ ഷഫീഖ് അബ്‌ദുറഹ്‌മാൻ ആണ് സ്വദേശികളെ പോലും ഞെട്ടിപ്പിച്ച് അടിപൊളി വാഹനവുമായി മത്സരത്തിനെത്തിയത്. പോറ്റമ്മയായ നാടിനോടുള്ള സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാൻ വേണ്ടിയാണ് അലങ്കാര മത്സരത്തിൽ പങ്കെടുക്കുന്നതെന്നു ഷഫീഖ് പറഞ്ഞു.

shafeeq-car4

കഴിഞ്ഞ ഏഴു വർഷമായി യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വാഹനാലങ്കര മത്സരത്തിൽ ഷഫീഖിന്റെ വാഹനം മാറ്റുരക്കുന്നു. എന്നാൽ, ഇപ്രാവശ്യം എട്ട് ലക്ഷം ദിർഹം വിലമതിക്കുന്ന പുത്തൻ ഫോർവീലർ വാങ്ങിയതുകൂടാതെ മറ്റൊരു സവിശേഷത കൂടിയുണ്ട്. യുഎഇയിലെ അറിയപ്പെടുന്ന മലയാളി ചിത്രകാരൻ അഷർ ഗാന്ധിയാണ് യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങൾ വരച്ച് വാഹനം ഡിസൈൻ ചെയ്തത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം, യു എ ഇ സായുധ സേന ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ .സുൽത്താൻ ബിൻ മുഹമ്മദ് അൽ 

ഖാസിമി എന്നിവരുടെ രേഖാ ചിത്രങ്ങൾ വാഹനത്തെ ഏറെ ശ്രദ്ധേയമാക്കുന്നു. 

shafeeq-car3

ഒഴുക്കോടെ അറബിക് സംസാരിക്കുന്ന ഷഫീഖ്‌ 13 വർഷമായി ഷാർജയിൽ എത്തിയിട്ട്. സുഹൃത്തുക്കൾ ഏറെയും സ്വദേശികൾ. അവരാണ് വാഹനാലങ്കാര മത്സരത്തിൽ പങ്കെടുക്കാൻ പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തിൽ അണിനിരക്കുന്നവരിൽ ഏറെയും സ്വദേശികളാണെന്നതിനാൽ അവിടെ വെന്നിക്കൊടി പാറിക്കാൻ പറ്റിയാൽ അത് ഇൗ നാടിന് മലയാളികൾ നൽകുന്ന ആദരവായിരിക്കുമെന്നും സമ്മാനം ലഭിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസമുണ്ടെന്നും ഷഫീഖ് പറഞ്ഞു. സുഹൃത്തു കാസർകോട് മേൽപറമ്പ് സ്വദേശി മജീദാണ് ഷഫീഖിന് ശക്തമായ പിന്തുണ നൽകുന്നത്.

MORE IN GULF
SHOW MORE