പ്രവാസിലോകത്തിന് ആവേശമായി ഫ്യൂഷൻഡാൻസ്

bharathanatyam
SHARE

പ്രവാസലോകത്തിന് വേറിട്ട കാഴ്ചയായി ഭരതനാട്യവും മോഹിനിയാട്ടവും ഉൾപ്പെടുത്തിയ നൃത്താവിഷ്കാരം. അബുദാബി സോഷ്യൽ സെൻററിലാണ് പ്രശസ്ത നർത്തകൻ ധർമജൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രത്യേക നൃത്തരൂപം അവതരിപ്പിച്ചത്. 

യു.എ.ഇയിലെ പ്രശസ്ത നർത്തകനും നൃത്ത അധ്യാപകനുമായ ധർമ്മജൻ മാസ്റ്ററും, ശാന്തി പ്രമോദ് മങ്ങാട്ടും, മഹാലക്ഷ്മി മുരളീധരനും അവതരിപ്പിച്ച മോഹിനിയാട്ടത്തോടെയാണ് നൃത്താവിഷ്കാരത്തിന് തുടക്കമായത്. നൃത്യമൂർത്തികളായ ശിവപാർവതിമാരെ സ്‌തുതിച്ച് കൊണ്ട് ചൊൽക്കെട്ട് നൃത്തം അരങ്ങേറി. തുടർന്ന് ധർമജൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രതിഭ പ്രദീപ്, കൃഷ്ണ, അവർണ്യ എന്നിവർക്കൊപ്പം ഭരതനാട്യം.  

മോഹിനിയാട്ടവും ഭരതനാട്യവും ചേർന്നുള്ള ഫ്യൂഷൻ നൃത്തപ്രേമികൾക്ക് പുതിയകാഴ്ചയായി. ഇന്ത്യക്കു പുറമേ, വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കാഴ്ചക്കാരായെത്തി. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.