യു.എ.ഇയിൽ ശക്തമായ മഴയും പൊടിക്കാറ്റും; ഷാർജയിലും അജ്മാനിലും സ്കൂളുകൾക്ക് അവധി

UAE-heavy-rain
SHARE

യു.എ.ഇയുടെ വിവിധയിടങ്ങളിൽ ശക്തമായ മഴയും പൊടിക്കാറ്റും തുടരുന്നു. ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലെ റോഡുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതം തടസപ്പെടുത്തി.

ഇന്നലെ രാത്രിയോടെയാണ് യു.എ.ഇയുടെ വിവിധയിടങ്ങളിൽ മഴ ശക്തമായത്. ദുബായ് മീഡിയാസിറ്റി, അൽ ഖസ്‌ന, തെക്കൻ വത്ബ, മുസഫ, അൽ ബതീൻ, ദുബായ്, ഷാർജ വിമാനത്താവളങ്ങൾ, ഫുജൈറയിലെ മസാഫി, ഷാർജയിലെ ദൈദ് എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ഗതാഗതത്തെ സാരമായി ബാധിച്ചു. കനത്തമഴയ്ക്കൊപ്പം പൊടിക്കാറ്റും തുടർന്നതോടെ ദൂരകാഴ്ചാപരിധി കുറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കമ്പനികളോട് അധികൃതർ നിർദേശിച്ചു. തൊഴിലിടങ്ങളിലേക്ക് പോകുകയും തിരിച്ചു വരികയും ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മഴ പെയ്ത റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. 

കാലാവസ്ഥാ വ്യതിയാനം മുൻനിർത്തി ആവശ്യമെങ്കിൽ ജോലി സമയത്തിൽ മാറ്റം വരുത്തണമെന്നും നിർദേശമുണ്ട്. കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി നൽകി. . റോഡുകളിലെ വെള്ളം നീക്കി ഗതാഗതം സാധാരണ ഗതിയിലാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. മഴ ഇന്നു രാത്രിയും നാളെയും തുടരുമെന്നും കാലാവസ്ഥാനിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.