കേരളജനതയ്ക്ക് പ്രവാസലോകത്തിൻറെ ഐക്യദാർഡ്യം; കലാസമർപ്പണവുമായി പുനർജനി

punerjanani
SHARE

പ്രളയദുരന്തത്തെ അതിജീവിക്കുന്ന കേരളത്തിന് പ്രവാസികളുടെ കലാസമർപ്പണവുമായി പുനർജനി. മലയാള മനോരമയും പൂർവവിദ്യാർഥി കൂട്ടായ്മയായ അക്കാഫും ചേർന്നു സംഘടിപ്പിച്ച പരിപാടിക്ക് ആയിരങ്ങളാണ് പങ്കെടുത്തത്. 

മഹാപ്രളയത്തെ അതിജീവിച്ച മഹാജനതയ്ക്ക് പ്രവാസലോകത്തിൻറെ ഐക്യദാർഡ്യം. പ്രളയദുരന്തം മനസിൽ പേറിയ പ്രവാസികളുടെ കലാസമർപ്പണത്തിനാണ് മലയാള മനോരമയുടെ നേതൃത്വത്തിലുള്ള പുനർജനി സാക്ഷിയായത്. വിവിധകലാലയങ്ങളിലെ പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ തിരുവാതിര, സിനിമാറ്റിക് ഡാൻസ്, കുട്ടികളുടെ ചിത്രരചനാ മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. തുടർന്ന് നാല് കരകളായി തിരിഞ്ഞ് സാസ്കാരികപദക്ഷിണം. ഹരി ആലങ്കോടും മകൻ ശ്രീരാഗും ചേർന്ന് അവതരിപ്പിച്ച സന്തൂർ വാദനം പ്രവാസികൾക്ക് പുതിയഅനുഭവമായി. 

സാംസ്കാരികസമ്മേളനത്തിൽ എം.എൽഎമാരായ രാജു എബ്രഹാം, അൻവർ സാദത്ത്,  രക്ഷാപ്രവർത്തനത്തിന് മുന്നോട്ടിറങ്ങിയ ജെയ്സൽ, അഫ്സൽ, സിനിമനടി ഐശ്വര്യാ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. ഗായകരായ ജാസി ഗിഫ്റ്റ്, ഉണ്ണിമേനോൻ, കെ.എസ് ഹരിശങ്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനമേളയും സംഘടിപ്പിച്ചു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.