അജ്മാനിലെ ഫ്ലാറ്റിൽ തീപിടുത്തം; മൂന്നുപേർക്ക് ദാരുണാന്ത്യം

flat-fire-ajman
SHARE

അജ്മാനിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മുത്തച്ഛനും പേരക്കുട്ടികളുമടക്കം മൂന്നു പേർ മരിച്ചു. റാഷിദിയ്യ ഏരിയയിലെ ആറു നില കെട്ടിടത്തിന്റെ നാലാം നിലയിൽ ‌ഉച്ചയ്ക്ക് 12.06നായിരുന്നു സംഭവം. 69കാരനും ആറും നാലും വയസുള്ള പേരക്കുട്ടികളും കനത്ത പുകയിൽ ശ്വാസം മുട്ടിയാണ് മരിച്ചത്. മൂന്നു പേർക്കും നേരിയ പൊള്ളലുമേറ്റിട്ടുണ്ട്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കിയതായി അജ്മാൻ സിവിൽ ഡിഫൻസ് ഡെപ്യുട്ടി ഡയറക്ടർ ജനറൽ ബ്രി.റാഷിദ് ജാസിം മജ് ലാദ് പറഞ്ഞു.

MORE IN GULF
SHOW MORE