ഷാർജ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന് തുടക്കം; ഇന്ത്യൻ സംവിധായകരുടെ ചിത്രങ്ങളും

sharjah-festival
SHARE

ഷാർജ ഇൻറർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവെലിന്റെ ആറാം പതിപ്പിന് പ്രൗഢഗംഭീര തുടക്കം. അൻപത്തിനാലു  ചലചിത്രങ്ങളുടെ ആദ്യ പ്രദർശനം ഉൾപ്പെടെ നൂറ്റിഅൻപതിലേറെ  പ്രദർശനങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സംവിധായകരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.

സിനിമയെ കുറിച്ച് ചിന്തിക്കൂ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ കുട്ടികളുടെ ചലച്ചിത്രോത്സവം അവതരിപ്പിച്ചിരിക്കുന്നത്. 

കുട്ടികൾ തയ്യാറാക്കിയതും കുഞ്ഞുങ്ങളുടെ മനസുവായിച്ചു മുതിർന്നവർ നിർമിച്ചതുമായ സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഷാർജ ഭരണാധികാരിയുടെ പത്നിയും കുടുംബ ക്ഷേമ കാര്യ ഉന്നത സമിതി അധ്യക്ഷയുമായ ശൈഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിലെ ഷാർജ മീഡിയ ആർട്സ് ഫോർ യൂത്ത് ആൻറ് ചിൽഡ്രനാണ്. 

മേളയുടെ നേതൃത്വം. അഭയാർഥികളുടെ വേദനകൾ പ്രത്യേകം ചർച്ച ചെയ്യും എന്നതാണ് ഇക്കുറി മേളയുടെ പ്രത്യേകത. ഇന്ത്യയിലെ ദേശീയജൂറിയുടെ പ്രത്യേക പരാമർശം നേടിയ ദ കേക്ക്  സ്റ്റോറി എന്ന ചിത്രവും പ്രദർശനത്തിനുണ്ട്.

ഈ മാസം  പത്തൊൻപതു  വരെ ഷാർജ അൽ ജവാഹർ റിസപ്ഷൻ ആൻറ് കൺവെൻഷൻ സെൻററിലാണ് പ്രദർശനങ്ങൾ. ഷാർജയുടെ വിവിധയിടങ്ങളിൽ  പൊതു പ്രദർശനങ്ങളും സഞ്ചരിക്കുന്ന ചലചിത്ര മേളയുമുണ്ടാവും.

ചലച്ചിത്രങ്ങളെക്കുറിച്ചുള്ള  പ്രത്യേക ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.

MORE IN GULF
SHOW MORE