മകനെ കാണാനെത്തിയ മലയാളി വീട്ടമ്മ ദുബായിൽ നിര്യാതയായി

suhra-obit
SHARE

ദുബായ്: മകനെ കാണാൻ ദുബായിലെത്തിയ വീട്ടമ്മ നിര്യാതയായി. ചാവക്കാട് ഒരുമനയൂര്‍ പാലംകടവ് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ടി.എം .മുഹമ്മദ് ഹാജി  (മാസ് )യുടെ ഭാര്യ എ.വി സുഹറ (74)യാണ് ഹൃദയാഘാതം മൂലം  മരിച്ചത്.

ദുബായിലുള്ള മകന്‍ ഇസ്മായിലിനടുത്തേയ്ക്ക് കഴിഞ്ഞയാഴ്ച സന്ദര്‍ശക വീസയില്‍ എത്തിയതായിരുന്നു. മറ്റു മക്കള്‍: ഫാത്തിമ ബീവി, അബ്ദുല്ലത്തീഫ്, അബ്ദുല്‍ റഹ്മാന്‍ (ഖത്തര്‍), ഷമീറ, പരേതരായ കബീര്‍, ബഷീര്‍. മരുമക്കള്‍: മംഗല്യ മുഹമ്മദ് (എടക്കഴിയൂര്‍ മഹല്ല് പ്രസിഡന്റ്), അബ്ദുല്‍ റഷീദ്. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

MORE IN GULF
SHOW MORE