സൗദിയിൽ ജോലി ചെയ്യുന്ന മലയാളിക്ക് ദുബായിൽ നിന്ന് 7 കോടി സമ്മാനം

malayali-win
SHARE

ദുബായ് – സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടി രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. ജിദ്ദയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന ജെ.എെ ചാക്കോ(47) യെയാണ് ഭാഗ്യദേവത തുണച്ചത്.

ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പിൽ ചാക്കോ എടുത്ത  4960 നമ്പർ ടിക്കറ്റിനാണ് സമ്മാനം.

വർഷങ്ങളായി താൻ ഇൗ നറുക്കെടുപ്പിൽ പങ്കെടുത്തിരുന്നതായും ഇൗ ഒരു വിളിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ചാക്കോ പറഞ്ഞു. ദുബായിൽ താമസിക്കുന്ന മലയാളി പുഷ്പരാജ് മണിയൂറിന് ബിഎം ഡബ്ലു കാറും തമിഴ് നാട് സ്വദേശി പെരിയ കറുപ്പൻ ചെല്ലയ്യക്ക് ഫെ‍ഡറിക്കിന് റേഞ്ച് റോവറും ലഭിച്ചു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.