സഹായിക്കണം; കുഞ്ഞുയാദവിന്റെ കളിചിരികൾ മായാതിരിക്കാൻ

yadu
SHARE

കളിചിരികൾ നിറയേണ്ട കുരുന്നു പ്രായത്തിൽ കാൻസറിന്റെ കടുത്ത വേദനയിൽ നീറുന്ന ഒരു മൂന്നുവയസുകാരൻ. മലയാളിയായ യാദവ് സതീഷ് എന്ന ഈ കുരുന്നിന്റെ വേദനമാറ്റാൻ സന്മനസുള്ളവരുടെ സഹായം വേണം. കാരണം, ഈ കണ്ണുനീർ പുഞ്ചിരിയാക്കാൻ ഒരുപക്ഷേ, നിങ്ങൾക്കാകും. 

കുസൃതികളുമായി കളിച്ചുചിരിച്ചു നടക്കേണ്ട കുരുന്നു പ്രായത്തിൽ മൂന്നു വയസുകാരൻ യാദവ് സതീഷ് ദുബായ് ആശുപത്രിയിലെ കാൻസർ വാർഡിലാണ് ഏറിയ സമയവും ചിലവഴിക്കുന്നത്. കിടക്കാനോ  ഇരിക്കാനോ ആകാതെ പലപ്പോഴും വേദനകൊണ്ടു പുളയും. അസ്വസ്ഥത മാറുമ്പോൾ എല്ലാവരോടും കളിചിരിയോടെ കൂട്ടുകൂടും.

യാദവിന് തന്റെ രോഗമെന്തെന്നറിയില്ല... വേദനനിറയുമ്പോൾ നിറുത്താതെ കരയും. ആശ്വസിപ്പിക്കാൻ അമ്മ കൂടെയുണ്ടെന്നറിയാം. പക്ഷേ, പലപ്പോഴും അമ്മയുടെ കണ്ണും നിറയും മകന്ഫെ അവസ്ഥകണ്ട്.  കൊല്ലം ഒാച്ചിറ സ്വദേശി സതീഷ് കുമാറിന്റേയും ഭാര്യ പത്തനംതിട്ട റാന്നി സ്വദേശി പ്രിയ സതീഷിന്റെയും  മകനാണ് മൂന്നുവയസുകാരൻ യാദവ്. യാദവിന് ഒരു വയസും എട്ടു മാസവും പ്രായമുള്ളപ്പോഴാണ് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർച്ചയായി പനി വന്നതുമൂലം ലാബ് ടെക്നിഷ്യൻ കൂടിയായ  പ്രിയ  മകന്റെ  രക്തം പരിശോധിച്ചപ്പോഴാണ് രക്താർബുദമാണെന്ന് സംശയം തോന്നിയത്. തുടർന്നാണ് പരിശോധനകൾക്കായി ദുബായ് ആശുപത്രിയിലേക്ക് മാറ്റിയത്

മൂന്നാഴ്ച മുൻപ് കണ്ണിലെ കൃഷ്ണമണികൾ കുഴയുന്നതു കണ്ടു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്ന് സംഭവിക്കുന്ന രക്താർബുദമാണു കുഞ്ഞിനെന്നാണു ഡോക്ടർമാരുടെ കണ്ടെത്തൽ. ഇതിനകം  കീമോ തെറാപ്പിയുടെ ഒരു സൈക്കിൾ കഴിഞ്ഞു. മുടി കൊഴിഞ്ഞുതുടങ്ങി. ഉയർന്നഡോസിലുള്ള മരുന്നു  കൊടുക്കുന്നത് കാരണം പലപ്പോഴും കുഴഞ്ഞുവീഴുന്ന അവസ്ഥയിലാണ് കുഞ്ഞുയാദവ്. കീമോ തെറാപ്പികളടക്കമുള്ള ചികിത്സയ്ക്ക് ശേഷം ബംഗളൂരുവിലേയ്ക്കു കൊണ്ടുപോയി മജ്ജ മാറ്റിവച്ചാൽ കുഞ്ഞിനെ രക്ഷിക്കാനാകുമെന്നാണ് വിദഗ്ദ ഡോക്ടർമാരുടെ നിർദേശം. ഇതിന് അറുപതു ലക്ഷത്തോളം രൂപ ചിലവുവരും. 

നിർദനകുടുംബമായതിനാൽ ഈ പണം സ്വപ്നം കാണാൻ പോലുമാകുന്നില്ല. ചെറിയ ബിസിനസ് നടത്തിയാണ് സതീഷ് കുടംബത്തോടൊപ്പം ജീവിച്ചിരുന്നത്. ഇടയ്ക്ക് നഷ്ടത്തിലായതോടെ ബിസിനസ് വിട്ടു. അമ്മ പ്രിയയ്ക്കും  ജോലിയുണ്ടായിരുന്നു. എന്നാൽ, കുട്ടിയുടെ കൂടെയുണ്ടാകേണ്ട സാഹചര്യമായതോടെ ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടിവന്നു. 

നാട്ടിലും കാര്യമായി സമ്പാദ്യമില്ല. കുടുംബാംഗങ്ങളും സാമ്പത്തിക സഹായം ചെയ്യാനുള്ള അവസ്ഥയിലല്ല. സൗഹൃദങ്ങൾ നൽകുന്ന സാന്ത്വനമാണ് മുന്നോട്ടു നയിക്കുന്നത്. യാദവിനെ ക്കൂടാതെ ഒരു മകൾ കൂടിയുണ്ട് ഇവർക്ക്.

യാദവിന്റെ കണ്ണീർ പുഞ്ചിരിയായി മാറ്റാൻ സന്മനസുള്ളവരുടെ സഹായം വേണം. ബാംഗ്ലൂരിലെ ആശുപത്രിയിൽ മികച്ച ചികിത്സ ലഭിക്കുമെന്നതിനാൽ മകനെ എങ്ങനെയും അവിടെ എത്തിക്കാൻ ആണ് ഇവരുടെ ശ്രമം. പക്ഷെ അതിനു സാമ്പത്തിക സഹായം അത്യാവശ്യമാണ്. യാദവിന്റെ ചികിത്സയ്ക്കായി  ഈ ബാങ്ക് അക്കൗണ്ടിലൂടെ ധനസഹായം നൽകാം.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

Satheesh Kumar

South indian Bank

Account No :7777051000004187

Ochira Branch

IFSC: SIBL0000643

Bank code: 000643

MORE IN GULF
SHOW MORE