ബുർജ് ഖലീഫ സന്ദർശിക്കാൻ ഇതാ ഒരു സുവർണാവസരം

Burj-Khalifa-visit
SHARE

ദുബായിലുണ്ടായിട്ടും ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയിൽ കയറാത്തവർ വിഷമിക്കേണ്ട. ഇൗ വേനലവധിയിൽ നിങ്ങളെ കാത്ത് അറ്റ് ദ് ടോപിൽ മൊധേഷും കൂട്ടരുമുണ്ട്. 112–ാം നിലയിൽ നടക്കുന്ന മഞ്ഞച്ചിരിക്കുട്ടന്റെ അഞ്ച് ഷോകൾ, മിനി കാർണിവൽ ഗെയിംസ്, മറ്റു വിനോദ പരിപാടികൾ തുടങ്ങിയവയടങ്ങുന്ന സ്പെഷൽ പാക്കേജിന് ഒരാൾക്ക് 150 ദിർഹം മാത്രം നൽകിയാൽ മതി. ബുര്‍ജ് ഖലീഫ വെബ് സൈറ്റ് സന്ദർശിച്ച് ടിക്കറ്റുകൾ സ്വന്തമാക്കാം. 

മെട്രോയാത്രക്കാർക്ക് കോളടിച്ചു; 50% ഇളവ്

ദുബായ് മെട്രോ യാത്രക്കാർക്ക് കണ്ണഞ്ചിപ്പിക്കുന്ന മറ്റൊരു ഒാഫർ കൂടി. മെട്രോ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ലഭിക്കുന്ന ഡിസ്കൗണ്ട് വൗച്ചർ ബുർജ് ഖലീഫയിലെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്ന അറ്റ് ദ് ടോപിലെ ടിക്കറ്റ് കൗണ്ടറുകളിലേൽപിച്ചാൽ 50 % ഇളവ് ലഭിക്കും.  വെറും 75 ദിർഹത്തിന് 124, 125 നിലകള്‍ സന്ദർശിക്കാനും 112–ാം നിലയിലെ മൊധേഷ് വേൾഡിലെ പരിപാടികൾ ആസ്വദിക്കാനും സാധിക്കും. സന്ദർശകർ എമിറേറ്റ്സ് എെഡി കൈയിൽ കരുതാൻ മറക്കരുത്. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിൽ നിന്നാണ് ഇൗ വൗച്ചർ ലഭിക്കുക. വിശദ വിവരങ്ങൾ ബുർജ് ഖലീഫ വെബ് സൈറ്റിൽ ലഭ്യമാണ്. ഒാർമിക്കുക, ഇൗ ആനുകൂല്യങ്ങൾ ഒാഗസ്റ്റ് 25 വരെ മാത്രമേ ലഭിക്കുകയുള്ളൂ. ദുബായ് വേനൽ വിസ്മയത്തിൻ്റെ(ഡിഎസ്എസ്) ഭാഗമായാണ് ബുർജ് ഖലീഫയിലെ മൊധേഷ് പരിപാടികളെന്ന് അധികൃതർ പറഞ്ഞു.

ബുര്‍ജ് ഖലീഫയിലെ മൊധേഷ് വേൾഡ് പരിപാടികളുടെ സമയക്രമം:

രാവിലെ 10 മുതൽ രാത്രി വരെ.

ഷോ സമയം: ഉച്ചയ്ക്ക് ശേഷം– 3.00, 5.00, 6.00, 7.00, 8.30.

ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്തെ ‍ഡൗൺടൗണിൽ സ്ഥിതി ചെയ്യുന്ന ലോക വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ(2,716.5 അടി) ഉയരമാണുള്ളത്. 200ലേറെ നിലകളുണ്ട്. ഇതിൽ 160 നിലകളിലും ആളുകൾ താമസിക്കുന്നു. കൂടുതലറിയാൻ :www.burjkhalifa.ae 

MORE IN GULF
SHOW MORE