കൃഷിയിടങ്ങളാകുന്ന മണലാരണ്യം

gw-environment-day-t
SHARE

ഈ മാസം അഞ്ചിനാണ് നമ്മൾ ലോകപരിസ്ഥിതി ദിനം ആചരിച്ചത്. മലരാണ്യമെന്ന് പേരുകേട്ട ഗൾഫ് നാടുകൾ പച്ചപ്പ് തേടുകയാണ്. ഗൾഫിന്റെ വികസനസ്വപ്നങ്ങൾക്ക് കൂട്ടായിരുന്ന മലയാളികൾ തന്നെയാണ് പച്ചപ്പിനുള്ള ശ്രമത്തിനും കൂട്ടുനിൽക്കുന്നത്. കൃഷിയിലൂടെയും തൈവിതരണത്തിലൂടെയുമൊക്കെ അതിനായി ശ്രമിക്കുന്ന സുധീഷ് ഗുരുവായൂരിനെ പരിചയപ്പെടാം ഇനി...

കേരളമുൾപ്പെടെ പലയിടങ്ങളും പച്ചപ്പ് മറയുന്ന കാഴ്ചകൾക്കിടെയാണ് മരുഭൂമി പച്ചപ്പിനായി ശ്രമിക്കുന്ന മനോഹര കാഴ്ച. വരുന്ന തലമുറയെ ഇതിനായി പ്രാപ്തരാക്കുന്നതിന്റെ ഭാഗമായാണ് ലോകപരിസ്ഥിതി ദിനത്തിൽ ഗുരുവായൂർ സ്വദേശി സുധീഷ് സ്കൂൾ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്ത് പ്രകൃതിസ്നേഹത്തിന്റെ പാഠം പകർന്നത്. ലോകത്ത് ഒരേ സമയം ഏറ്റവും അധികം തൈകള്‍ വിതരണം ചെയ്തതിനുള്ള ലോക റെക്കോർഡാണ് ഈ ഗൾഫ് മലയാളി സ്വന്തമാക്കിയത്.  ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് 4914 കറിവേപ്പിന്‍തൈകള്‍ വിതരണം ചെയ്തത്. 2083 തൈകള്‍ വിതരണം ചെയ്ത് ഷാര്‍ജയിലെ മറ്റൊരു സ്കൂള്‍ സ്ഥാപിച്ച റെക്കോര്‍ഡ് സുധീഷ് മറികടന്നു.

രാവിലെ എട്ടരയ്ക്ക് ആരംഭിച്ച തൈ വിതരണം രണ്ടര വരെ നീണ്ടു. കുട്ടികള്‍ ധരിച്ച ബാന്‍ഡുകളിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താണ് ഗിന്നസ് അധികൃതര്‍ എണ്ണം തിട്ടപ്പെടുത്തിയത്. ചെടികള്‍ ഏറ്റുവാങ്ങിയ വിദ്യാര്‍ഥികള്‍ വൃത്താകൃതിയില്‍ അണിനിരന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. മരുഭൂമിയില്‍ തൈകള്‍ നട്ട് ഭൂമിക്ക് കുട പിടിച്ച വിദ്യാര്‍ഥികള്‍ക്കിത് ഹരിതാഭയുടെ നല്ലപാഠം. അതേസമയം, തൈ വിതരണത്തിൽ മാത്രമൊതുങ്ങുന്നതല്ല ഈ ഇലക്രോണിക് എൻജിനീയറുടെ കർഷക ജീവിതം. അജ്മാനിലെ വീട്ടിനു മുന്നിൽ ഉമ നെൽക്കതിരുകൾ വിളഞ്ഞ് കൊയ്ത്തിന് തയ്യാറായി നിൽപ്പുണ്ട്. ഒപ്പം പടവലവും വെണ്ടയ്ക്കയും അടക്കമുള്ള പച്ചക്കറികളും കോഴിയും പ്രാവും അലങ്കാരപറവകളും അടക്കമുള്ളവയും. മരുഭൂമിയിൽ എങ്ങനെ ഒരു കർഷകനാകാമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ..

എന്ർജിനീയർ ജോലി മാറ്റവച്ച് ഫാം മാനേജറായാണ് ഇവിടെ ജോലിചെയ്യുന്നത്. സംസ്ഥാനസർക്കാരിന്റെ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ സുധീഷിനെ തേടിയെത്തിയിട്ടുണ്ട്. ഒപ്പം ദുബായ് ഭരണാധികാരികളുടെ ആഗ്രഹപ്രകാരം സർക്കാർ അനുവദിച്ച സ്ഥലത്ത് നെൽകൃഷിയും സുധീഷ് നടത്തുന്നുണ്ട്.

MORE IN GULF
SHOW MORE