യുഎഇയിൽ പൊതുമാപ്പ് ഉടൻ; വിധവകൾക്കും വിവാഹ മോചിതർക്കും വീസ നീട്ടിനൽകും

uae
SHARE

യു.എ.ഇയിൽ വീസ നിയമങ്ങൾ ലംഘിച്ച്​ തുടരുന്ന വിദേശികൾക്ക്​ സർക്കാർ ഉടൻ പൊതുമാപ്പ്​ പ്രഖ്യാപിക്കും. ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം രാജ്യത്ത് തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഉള്ള സാഹചര്യമായിരിക്കും ഒരുക്കുന്നത്. അതേസമയം, വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും വീസ നീട്ടിനൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വിസ നിയമങ്ങളിൽ ഇളവ്​ വരുത്തിയ സർക്കാർ തീരുമാനത്തി​​െൻറ ചുവടുപിടിച്ചാണ്​ പൊതുമാപ്പ് നടപ്പാക്കുന്നത്. 'പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ എന്ന പ്രമേയത്തിൽ ഏതാനും ആഴ്​ചകൾക്കുള്ളിൽ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ​ഐഡന്റിറ്റി ആൻഡ്  സിറ്റിസൺഷിപ്പ് അധികൃതർ വ്യക്തമാക്കി.  വിസ കാലാവധി കഴിഞ്ഞ്​ തങ്ങിയവർക്കും അനധികൃതമായി രാജ്യത്ത്​ എത്തിയവർക്കും സ്വമേധയാ പിഴ ഈടാക്കി തുടരാനോ സ്വദേശത്തേക്ക് തിരികെ പോകാനോ അവസരമൊരുക്കുമെന്ന് എഫ്​.എ.​ഐ.സി. ചെയർമാൻ അലി മുഹമ്മദ്​ ബിൻ ഹമ്മാദ്​ അൽ ഷംസി പറഞ്ഞു. പൊതുമാപ്പ്​​ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ ടോൾ ഫ്രീ ടെലിഫോൺ നമ്പർ ഏർപ്പെടുത്ത​ുമെന്ന്​ വിദേശകാരവകുപ്പ്​ ആക്​ടിങ്​ ഡയറക്​ടർ ബ്രിഗേഡിയർ സയിദ്​ റാകാൻ അൽ റഷ്​ദി അറിയിച്ചു. അതേസമയം, യു.എ.ഇയിൽ താമസമാക്കിയ സ്ത്രീകൾ വിവാഹമോചിതരോ വിധവകളോ ആകുന്നപക്ഷം, സ്പോൺസറില്ലാതെ ഒരു വർഷം കൂടി വീസ നീട്ടി നൽകാനുള്ള തീരുമാനത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. കൂടെയുള്ള മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. സ്ത്രീകൾക്ക് സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വേണ്ടിയാണ് നടപടി. ഈ വർഷത്തിന്റെ അവസാനപാദത്തിലായിരിക്കും നിയമം നടപ്പിലാകുന്നത്.

MORE IN GULF
SHOW MORE