നിക്ഷേപ രംഗത്തെ മാറ്റങ്ങള്‍ക്ക് പുതിയ വീസ നിയമഭേദഗതി വഴിതെളിക്കും: യൂസഫലി

yousafali-t
SHARE

യുഎഇയുടെ പുതിയ താമസ വീസ നിയമഭേദഗതി വ്യവസായ നിക്ഷേപ രംഗത്ത് വൻ മാറ്റങ്ങളുണ്ടാക്കുമെന്ന് വ്യവസായി എം.എ യൂസഫലി. നിക്ഷേപകർക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം അനുവദിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.

താമസ വീസ നിയമത്തിലെ പുതിയ ഭേദഗതി യുഎഇയിൽ പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് എം.എ യൂസഫലി ചൂണ്ടിക്കാട്ടി. ലോകത്തിലെ മുൻനിര കന്പനികൾ നിക്ഷേപവുമായി യുഎഇയിലേക്കെത്തുന്പോൾ മലയാളികൾ അടക്കമുള്ളവർക്ക് ഇതിൻറെ ഗുണം ലഭിക്കും. 

നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും ദീർഘകാല താമസാനുമതിയും യുഎഇയെ നിക്ഷേപകരുടെ പ്രധാനകേന്ദ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് വൻതോതിൽ വികസന പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ലുലു ഗ്രൂപ്പ് പത്ത് ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കും. കേരളത്തിലെ വിവിധ സർക്കാരുകൾ നിക്ഷേപകരെ ആകർഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും വൻകിട നിക്ഷേപകർക്ക് കേരളത്തിൽ നിക്ഷേപിക്കാനുള്ള വിമുഖത മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

MORE IN GULF
SHOW MORE