സിബിഎസ്.സി പ്ലസ് ടു പരീക്ഷയില്‍ ഗള്‍ഫിലെ സ്കൂളുകൾക്ക് മിന്നുന്ന ജയം

cbse-exam-t
SHARE

സിബിഎസ്.സി പ്ലസ് ടു പരീക്ഷയില്‍ ഗള്‍ഫിലെ സ്കൂളുകൾക്ക് മിന്നുന്ന ജയം. ദേശീയ ശരാശരിയെക്കാള്‍ മികച്ച വിജയമാണ് ഗള്‍ഫ് സ്കൂളുകള്‍ സ്വന്തമാക്കിയത്. സയന്‍സ്, കൊമേഴ്സ് സ്ട്രീമുകളില്‍ ഉന്നതമാര്‍ക്കു നേടി വിജയിച്ചവരില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. 

559 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിന് നൂറു ശതമാനം വിജയമുണ്ട്. ഇതില്‍ 202 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കു വാങ്ങിയാണ് പാസായത്. ഇവിടത്തെ 545 വിദ്യാര്‍ഥികളും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കു നേടി. ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിനും ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂളിനും അജ്മാൻ ഇന്ത്യൻ സ്കൂളിനും നൂറു മേനിയുണ്ട്. ദുബായിലെ ഔവര്‍ ഓണ്‍ ഇന്ത്യന്‍ സ്കൂളും ന്യൂ ഇന്ത്യൻ മോഡൽ സ്കൂളും ഗള്‍ഫ് മോഡല്‍ സ്കൂളും മികച്ച വിജയമാണ് കരസ്ഥമാക്കിയത്. 215 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ഷാർജ ദ് എമിറേറ്റ്സ് നാഷനൽ സ്കൂളും തിളക്കമാര്‍ന്ന വിജയം നേടി. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂള്‍, അജ്‌മാൻ അൽ അമീർ ഇംഗ്ലീഷ് സ്‌കൂൾ,  റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍, അജ്മാൻ ഇന്ത്യൻ ഇന്‍റർനാഷനൽ എന്നീ സ്കൂളുകളും ഉന്നത വജയം സ്വന്തമാക്കി.

MORE IN GULF
SHOW MORE