ദുഷ്പ്രവണതകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നിലപാടുകടുപ്പിച്ച് കുവൈത്ത് അമീർ

kuwait-emir-t
SHARE

സമൂഹത്തിലെ ദുഷ്പ്രവണതകളും കുറ്റകൃത്യങ്ങളും തടയാനുള്ള പ്രവർത്തങ്ങൾ ഇരട്ടിപ്പിക്കണമെന്ന് കുവൈത്ത് അമീർ. അത്തരം പ്രവണതകള്‍ ഇല്ലായ്മ ചെയ്യാൻ മറ്റു ഏജൻസികളുമായി സഹകരിച്ച് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. നിയമം നടപ്പാക്കാനുള്ള ഇച്ഛാശക്തി പൊലീസ് കാണിക്കണമെന്നും അമീര്‍ പറഞ്ഞു. 

മറ്റേത് സമൂഹത്തെയും പോലെ നമ്മുടെ സമൂഹത്തിലും ദുഷ്പ്രവണതകൾ പ്രകടമാകുന്നുണ്ടെന്ന് അമീര്‍ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പറഞ്ഞു. ജനസംഖ്യാ വര്‍ധനയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളുടെ ആധിക്യമാകാം കാരണം. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കൊലപാതകം, മോഷണം തുടങ്ങിയവയുടെ വർധന ഗൌരവത്തോടെ കാണണമെന്നും അമീർ അഭ്യർഥിച്ചു. ഗതാഗതക്കുരുക്ക് രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണ്. യുക്തമായ പരിഹാരം കാണുന്നതിന് ആഭ്യന്തരമന്ത്രാലയം പദ്ധതികൾ തയാറാക്കണം.  രാജ്യത്ത് റോഡപകടങ്ങളുടെ നിരക്ക് വർധനയിൽ അമീർ ഉത്ക്കണ്ഠ രേഖപ്പെടുത്തി. റോഡപകടങ്ങൾ കുറക്കുന്നതിന് ഗതാഗതനിയമം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഷെയ്ഖ് സബാഹ് പറഞ്ഞു.

MORE IN GULF
SHOW MORE