കുവൈത്തില്‍ അവശ്യവസ്തുക്കളുടെ വില നിയന്ത്രണത്തിന് ഇലക്ട്രോണിക് സംവിധാനം

kuwait-electronics-t
SHARE

കുവൈത്തില്‍ അവശ്യവസ്തുക്കളുടെ വില നിയന്ത്രണത്തിന് ഇലക്ട്രോണിക് സംവിധാനം വരുന്നു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയാണ് ഇതുസംബന്ധിച്ച സംവിധാനം ഏർപ്പെടുത്തുന്നത്. ഇതോടെ കുറഞ്ഞ വിലക്ക് ഉല്‍പന്നം ലഭിക്കുന്ന സ്ഥാപനം ഏതെന്ന് വീട്ടിലിരുന്ന് കണ്ടെത്താം എന്നതാണ് പ്രത്യേകത.  

അവശ്യവസ്തുക്കളുടെ പട്ടികയിലുള്ള 500 ഉല്‍പന്നങ്ങളുടെ വില നിലവാരമാണ് തുടക്കത്തിൽ ഈ സംവിധാനത്തിൽ ലഭ്യമാക്കുക. ക്രമേണ കൂടുതൽ ഉത്പന്നങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തും. ഇതോടെ മികച്ച ഉല്‍പന്നം കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ അവസരമൊരുങ്ങും. പ്രൈസ് കൺ‌ട്രോൾ സിസ്റ്റം എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുക. ഇതിനായി വാണിജ്യ-വ്യവസായ മന്ത്രാലയം, വിവിധ കമ്പനികൾ, സെൻ‌ട്രൽ മാർക്കറ്റ്, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെ ഇലക്ട്രോണിക് വഴി ബന്ധിപ്പിക്കും.  ഓരോ വസ്തുവിന്‍റെയും ശേഖരവും വിലയും മന്ത്രാലയത്തിന് ലഭ്യമാകുന്നതിനൊപ്പം ഉപഭോക്താവിന് ആപ്ലിക്കേഷന്‍ വഴി പരിശോധിക്കാനും കഴിയും. കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നം ലഭിക്കുന്ന സ്ഥാപനം ഏതെന്ന് ഉപഭോക്താവ് അറിയുന്നതോടെ  വില കുറയ്ക്കാന്‍ കച്ചവടക്കാരും തയ്യാറാകും.  135 എന്ന ഹോട്ട്‌ലൈൻ  നമ്പറിലൂടെ പരാതിപ്പെടാനും സൌകര്യമുണ്ട്. 

MORE IN GULF
SHOW MORE