ഐസിനാണ് താരം

gw-stephen-interview-t
SHARE

ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ സ്റ്റീവൻ ജറാർദുമായി അഭിമുഖം നടത്തിയിരിക്കുകയാണ് ആറു വയസുകാരൻ ഐസിൻ ഹാഷ്. ലിവർപൂൾ എഫ്സി വേൾഡിൻറെ പ്രചാരണാർഥം ദുബായിലെത്തിയപ്പോഴാണ് ഐസിൻ ജെരാർദിനെ ഇൻറർവ്യൂ ചെയ്തത്.

ആറു വയസുകാരൻ ഐസിൻ ഹാഷിൻറെ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ സ്റ്റീവൻ ജെറാർദാണ്. ഒരു കാലത്ത് ലിവർപൂളിൻറെ ചെങ്കുപ്പായത്തിൽ ആവേശക്കൊടുമുടിയേറ്റിയ അതേ സ്റ്റീവൻ ജറാർദ് തന്നെ. ജെറാർദിനെ ഇൻറർവ്യൂ ചെയ്തതിൻറെ ആവേശം ഇപ്പോഴും ഐസിൻറെ മനസിൽ നിന്ന് പോയിട്ടില്ല.

ലിവർപൂൾ എഫ്.സി.വേൾഡിൻറെ പ്രചാരണാർഥം ദുബായിലെത്തിയപ്പോഴാണ് ലിവർപൂളിൻറെ ഇതിഹാസ താരം സ്റ്റീവൻ ജെറാർദിനെ ഇൻറർവ്യൂ ചെയ്യാൻ ഐസിന് അവസരം കിട്ടിയത്. ലിവർപൂളിൻറെ പഴയകാല താരം ഗാരി മക്കാലിസ്റ്ററും അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്നു.

വിവിധ രാജ്യക്കാരായ അന്പതോളം കുട്ടികളിൽ നിന്നാണ് ഐസിനെ അഭിമുഖം നടത്താൻ തിരഞ്ഞെടുത്തത്. അഹമ്മദ് എന്ന പേരിലാണ് ഇസിൻ ലിവർപൂൾ ഇതിഹാസങ്ങളെ അഭിമുഖം ചെയ്തത്.

ലിവർപൂളിൻറെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത അഭിമുഖത്തിൻറെ വീഡിയോ ഇതിനകം തരംഗമായി കഴിഞ്ഞു. ഒഴിവു സമയങ്ങളിൽ ജെറാർദിൻറെ മൽസരങ്ങളുടെ വീഡിയോ കണ്ട് ആവേശം കൊള്ളുകയാണ് ഇസിൻ. ജെറാർദിനെ പോലെ ഒരു ഫുട്ബോൾ താരമവുകയാണ് ഇസിൻറെ ആഗ്രഹം. 

യുഎഇയിലെ പ്രമുഖ കിഡ് മോഡൽ കൂടിയായ ഇസിൻ ഒട്ടേറെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഡു മൊബൈൽ, ഐകിയ, ബേബി ഷോപ്പ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മുഖം കൂടിയാണ് ഈ കൊച്ചുമിടുക്കൻ.

പ്രമുഖ ഫോട്ടോഷെയറിങ് വെബ്സൈറ്റായ ഷട്ടർസ്റ്റോക്കിനു വേണ്ടി ഫാബിയോ ക്രിസ്റ്റ്യാനോ ഈ വർഷം 2018ലെ മിഡിൽ ഈസ്റ്റ് മോഡലായി തിരഞ്ഞെടുത്തതും ഇസിനെയാണ്. മധ്യപൂർവ ദേശത്തെ പരസ്യമേഖലയിൽ ശ്രദ്ധിക്കപ്പെടുന്ന മുഖമായി മാറിക്കഴിഞ്ഞു ഇസിൻ. ഇനി സിനിമയിലും ഒരു കൈ നോക്കാമെന്ന് ആഗ്രഹം ഉണ്ട്. 

ദുബായിൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന നിലന്പൂർ സ്വദേശി ഹാഷ് ജാവേദിൻറെയും നല്ലളം സ്വദേശി നസീഹയുടെയും മകനാണ് ഇസിൻ. അച്ഛനും അമ്മയും തന്നെയാണ് ഇസിൻറെ ഏറ്റവും വലിയ പ്രോൽസാഹനവും പിന്തുണയും. അങ്ങനെ പരസ്യലോകത്തെ ഇന്ത്യൻ മുഖമായി തന്നെ മാറുകയാണ് ഇസിൻ. 

MORE IN GULF
SHOW MORE