ദുബായില്‍ വാഹന രജിസ്ട്രേഷൻ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുന്നു

dubai
SHARE

ദുബായില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ ഇലക്ട്രോണിക് സംവിധാനങ്ങളിലേക്ക് മാറ്റുന്നു.  നടപടികൾ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 

പൊതുവാഹനങ്ങൾ, കാർ റെന്‍റൽ സേവനവുമായി ബന്ധപ്പെട്ട വാഹനങ്ങൾ, ടാക്സികൾ തുടങ്ങിയവയ്ക്ക് വെഹിക്കിൾ ഇ -റജിസ്ട്രേഷൻ കാർഡുകൾ നൽകുന്ന നടപടികളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആർടിഎ സ്വീകരിച്ചത്. രണ്ടാം ഘട്ടത്തിൽ കമ്പനികൾക്കും മറ്റു സംരംഭങ്ങൾക്കും കാർഡുകൾ നൽകുന്നത് ആരംഭിച്ചു. ഇതിന് പിന്നാലെയാണ് വ്യക്തിഗത വാഹനങ്ങൾക്ക് ആജീവനാന്ത റജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കുന്നത്. ഇതിലൂടെ ജനങ്ങളുടെ സമയം ലാഭിക്കാനും സാധിക്കും.  സ്മാർട് ഫോണിൽ ആർടിഎ-ദുബായ് ഡ്രൈവ് ഡൌൺലോഡ് ചെയ്തോ, ഇമെയിൽ വഴിയോ സേവനം ലഭ്യമാക്കാം. ശിൽപശാലകളും മറ്റും നടത്തി ജനങ്ങളെ ബോധവൽകരിക്കാനും ആര്‍ടിഎ ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ആജീവനാന്ത റജിസ്ട്രേഷൻ കാർഡുകൾ നൽകുന്ന സംവിധാനമുണ്ടാകും. ആർടിഎ ആപ്ലിക്കേഷൻവഴി കാർഡ് പുതുക്കാനും സൌകര്യമുണ്ട്. 

MORE IN GULF
SHOW MORE