ദുബായ് മുനിസിപ്പാലിറ്റിയുടെ സേവന കേന്ദ്രങ്ങളിൽ കടലാസ് ടോക്കണുകൾ ഒഴിവാക്കുന്നു

dubai-municipality-t
SHARE

ദുബായ് മുനിസിപ്പാലിറ്റിയുടെ സേവന കേന്ദ്രങ്ങളിൽ കടലാസ് ടോക്കണുകൾ ഒഴിവാക്കുന്നു. കടലാസിനു പകരം എസ്.എം.എസ് വഴിയായിരിക്കും നഗരസഭാ സേവനകേന്ദ്രങ്ങളിൽ ഇനി മുതൽ ടോക്കണുകൾ നൽകുക.

ദുബായ് നടപ്പിലാക്കുന്ന സ്മാർട് ഗവൺമെൻറ് പദ്ധതിയുടെ ഭാഗമായാണ് കടലാസ് ടോക്കണുകൾ നഗരസഭ ഒഴിവാക്കുന്നത്. കടലാസ് ടോക്കൻ ഒഴിവാക്കി ഇലക്ട്രോണിക് സംവിധാനത്തിലേക്കു മാറുന്ന ആദ്യ സർക്കാർ സ്ഥാപനമാണ് ദുബായ് നഗരസഭ. സ്മാർട് ടോക്കണുകൾ നൽകുന്നതിന് പുതിയ മെഷീനുകൾ നഗരസഭയുടെ സേവന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ മെഷീനുകളിൽ എമിറേറ്റ്സ് ഐഡി കാർഡ് സ്വൈപ്പ് ചെയ്ത ശേഷം ആവശ്യമായ സേവനത്തിൻറെ വിശദാംശങ്ങൾ നൽകണം. തൽസമയം ഉപഭോക്താക്കൾക്ക് എസ്.എം.എസ് വഴി ടോക്കൺ നന്പറുകൾ ലഭിക്കും. ഐഡി കാർഡുകൾ ഉപയോഗിക്കുന്നതിന്റെ സുരക്ഷിതത്വവും ഇതുവഴി ലഭ്യമാകും.  ഓരോ ഉപഭോക്താവിന്റെയും ഐഡി നമ്പർ അനുസരിച്ച് അവർക്കുവേണ്ട സേവനങ്ങൾ ക്രമീകരിക്കാനും അധികൃതർക്ക് കഴിയും. ആശയവിനിമയവും കൂടുതൽ എളുപ്പമുള്ളതാക്കാൻ പുതിയ സംവിധാനം ഉപകരിക്കും. സേവനകേന്ദ്രങ്ങളിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം കുറയ്ക്കണമെന്ന ദുബായ് സർക്കാരിന്റെ ലക്ഷ്യവും ഇതോടൊപ്പമുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

MORE IN GULF
SHOW MORE