ഏകാന്തതേ നിന്നെയിഷ്ടം; കവിതക്കു പിന്നാലെ ഷിലു യാത്രയായി, ഏകാന്തതയിലേക്ക്

shilu-poem
SHARE

കുവൈത്ത് സിറ്റി● ഏകാന്തതയോടുള്ള ഇഷ്ടമായിരുന്നു ഷിലു മേരി അലക്സ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്‌ത അവസാന കവിത. ഏകാന്തതേ നിന്നെയെനിക്കിഷ്ടം എന്നാണ് കവിതയുടെ പേര്. വെള്ളിയാഴ്ച കവിത പോസ്റ്റ് ചെയ്ത അവർ ഞായറാഴ്ച ആകസ്മികമായി ലോകത്തോട് വിടപറഞ്ഞു

ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അധ്യാപികയായ ഷിലു കുട്ടികൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമെല്ലാം ഇഷ്ടപ്പെട്ട കൂട്ടുകാരിയായിരുന്നു. സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യവും.

യുണൈറ്റഡ് ഷിപ്പിങ് കമ്പനി ഡയറക്ടർ കറ്റാനം കോട്ടപ്പുഴക്കൽ അലക്സ് സക്കറിയയുടെ ഭാര്യയാണ് പനമൂട്ടിൽ കുടുംബാംഗമായ ഷിലു. പിതാവ്: സാമുവൽ. മാതാവ്: വത്സമ്മ. സഹോദരൻ: ഷിബു (കുവൈത്ത്). നാട്ടിലായിരുന്ന അലക്സ് തിങ്കളാഴ്ച രാവിലെ കുവൈത്തിൽ എത്തി. മൃതദേഹത്തെ അനുഗമിച്ച് രാത്രി നാട്ടിലേക്ക് തിരിക്കും. അഷ്ന സാറ അലക്സ്, ആഷിക സാറ അലക്സ് എന്നിവരാണ് ഇവരുടെ മക്കൾ.

മൃതദേഹം ബുധനാഴ്ച 12ന് കറ്റാനം സെൻ‌റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും.

shilu-article
MORE IN GULF
SHOW MORE