മലയാള സിനിമകൾ വിദേശ രാജ്യങ്ങളില്‍ ഓണ്‍ലൈൻ റിലീസിന് അവസരമൊരുങ്ങുന്നു

online-release-t
SHARE

മലയാള സിനിമകൾ കേരളത്തിൽ റിലീസാകുന്ന അതേസമയം തന്നെ വിദേശ രാജ്യങ്ങളില്‍  ഓണ്‍ലൈനായി കാണാന്‍ അവസരമൊരുങ്ങുന്നു. inetscreen.com എന്ന വെബ്സൈറ്റ് വഴിയാണ് സിനിമയുടെ ഓൺലൈൻ റിലീസ് നടത്തുക. മെയ് 11 തിയേറ്ററുകളിലെത്തുന്ന കൃഷ്ണം ആയിരിക്കും ഇത്തരത്തിൽ ആദ്യമായി ഓൺലൈൻ വഴി റിലീസ് ചെയ്യുക.

മലയാള സിനിമകൾ റിലീസ് ആകുന്ന ദിവസം തന്നെ പ്രവാസി മലയാളികൾക്ക് കാണാൻ അവസരമൊരുക്കുന്നതിനാണ് ഓൺലൈൻ റിലീസിങ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറത്തുള്ളവർക്ക് മാത്രമായാരിക്കും ഓൺലൈൻ വഴി സിനിമ കാണാൻ സാധിക്കു. യുഎഇയിൽ ഒരു തവണ സിനിമ കാണുന്നതിന് 25 ദിർഹമായിരിക്കും നിരക്ക്. inetscreen.com എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പണമടച്ചാൽ സിനിമ കാണാനാകും. 24 മണിക്കൂറായിരിക്കും വാലിഡിറ്റി. സിനിമ ഡൌൺലോഡ് ചെയ്യാനോ, റീവൈൻഡ് ചെയ്ത് കാണാനോ സാധിക്കില്ല. ഏറ്റവും ആധുനിക സൈബർ സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് സിനിമ ഓൺലൈനിൽ റിലീസ് ചെയ്യുക.

ഒരു കുടുംബത്തിനോ ഒരു സംഘം ആളുകൾക്കോ ഒന്നിചിരുന്നു സിനിമ കാണാം എന്നതാണ് ഇതിൻറെ പ്രധാന ഗുണം. ഒരേ സമയം ഒരുകോടി ആളുകൾക്ക് ഓൺലൈൻ വഴി സിനിമ കാണാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

MORE IN GULF
SHOW MORE