യുഎഇ രാഷ്ട്രപിതാവിന്റെ ജൻമദിനം ആഘോഷമാക്കി പ്രവാസലോകം

shaik-sayid-t
SHARE

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ നൂറാം ജൻമദിനം ആഘോഷമാക്കി പ്രവാസലോകം. യുഎഇയുടെ ചരിത്രം തിരുത്തിയെഴുതിയ ഭരണാധികാരിക്ക് ആദരം അർപ്പിക്കുകയാണ് മലയാളികളടങ്ങുന്ന പ്രവാസലോകം.

1918 മെയ് ആറിന് അൽ ൈനിലായിരുന്നു ഷെയ്ഖ് സായിദിൻറെ ജനനം. യുഎഇയുടെ ചരിത്രം തിരുത്തിയെഴുതിയ ദിവസം എന്നു തന്നെ വിളിക്കേണ്ടി വരും ആ ദിവസത്തെ. യുഎഇ എന്ന രാജ്യത്തെ ഇന്നത്തെ ഉയർച്ചകളിലേക്ക് നയിച്ച ദീർഘ വീക്ഷണമായിരുന്നു ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. ഷെയ്ഖ് സായിദ് അബുദാബിയുടെ ഭരണസാരഥ്യമേറ്റെടുത്ത 1966 ഓഗസ്റ്റ് ആറിനാണ് രാജ്യത്തിന്റെ  സുവര്‍ണചരിത്രത്തിനു തുടക്കം കുറിച്ചത്. വിഘടിച്ചു നിന്ന ഏഴു എമിററ്റുകളെ ഒന്നാക്കി അദ്ദേഹം ഐക്യ അറബ് എമിറേറ്റെന്ന രാജ്യം രൂപീകരിച്ചു. അദ്ദേഹത്തിൻറെ വികസന കാഴ്ചപ്പാടുകളിലൂന്നിക്കൊണ്ടുള്ള കുതിച്ചു ചാട്ടത്തിനാണ് പിന്നീടുള്ള കാലം സാക്ഷ്യം വഹിച്ചത്.

1971 മുതൽ 2004 വരെ യുഎഇയുടെ പ്രസിഡൻറായിരുന്നു ഷെയ്ഖ് സായിദ്. ഷെയ്ഖ് സായിദ് വിഭാവനം ചെയ്ത യുഎഇ മോഡൽ വികസനമാണ് ഇന്ന് പല ലോകരാജ്യങ്ങളും പിൻപറ്റുന്നത്. ഷെയ്ഖ് സായിദിൻറെ ജൻമശതാബ്ദി വർഷം സായിദ് വർഷമായി ആചരിക്കുകയാണ് യുഎഇ. ലോകമെങ്ങും വിവിധ തരത്തിലുല്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സായിദ് വർഷാചരണത്തിൻറെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്നത്.

MORE IN GULF
SHOW MORE