അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ മലബാര്‍ ടൂറിസത്തിന് പ്രാധാന്യം നല്‍കി കേരളം

malabar-tourism-t
SHARE

മലബാര്‍ ടൂറിസത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കേരളം മുന്നോട്ടുവയ്ക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വപ്നപദ്ധതിയായ റിവര്‍ ക്രൂസ് ടൂറിസം അടിയന്തരമായി നടപ്പാക്കുന്നതോടെ കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കും. ദുബായ് രാജ്യാന്തര പ്രദര്‍ശന നഗരയിലെ ഇന്ത്യാപവലിയനില്‍ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്നൂറ് കോടിയുടെ റിവര്‍ ക്രൂസ് പദ്ധതി ഈ വര്‍ഷാ വസാനത്തോടെ യാഥാര്‍ഥ്യമാകും. ഇതുവഴി മലബാറിൻറെ വിനോദസഞ്ചാര മേഖലയിൽ കൂടുതല്‍ വികസനമുണ്ടാകും. കണ്ണൂര്‍ വിമാനത്താവളം ടൂറിസം വളർച്ചയ്ക്ക് ആക്കം കൂട്ടും.  മലബാറിന്‍റെ വികസനം ടൂറിസരംഗത്ത് പ്രയോജനപ്പെടുത്താന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. 

പരസ്പര ടൂറിസ വികസനവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ടൂറിസം മന്ത്രിയുമായും അദ്ദേഹം ചർച്ച നടത്തി.  ഉദ്യോഗസ്ഥ തലത്തില്‍ ഇതിൻറെ തുടർ ചര്‍ച്ചകൾ നടക്കും.  ഓപണ്‍സ്കൈ പോളിസി പരിധി എടുത്തുമാറ്റി കൂടുതല്‍ സഞ്ചാരികളെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

MORE IN GULF
SHOW MORE