എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി കൊച്ചി സെക്ടറിൽ പുതിയ സർവീസുകൾ ആരംഭിച്ചു

airindia-express-t
SHARE

ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി കൊച്ചി സെക്ടറിൽ ആഴ്ചയിൽ മൂന്നു സർവീസുകൾ കൂടി ആരംഭിച്ചു. ഇതോടെ ഈ സെക്ടറിൽ എയർ ഇന്ത്യ സർവീസുകളുടെ എണ്ണം ആഴ്ചയിൽ പത്തായി വർധിച്ചു. 

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ താൽക്കാലിക അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന സർവീസുകൾ അടുത്തമാസം 31 വരെ ഉണ്ടാകും. അബുദാബിയിൽ നിന്ന് വൈകിട്ട് നാലു മണിക്ക് പുറപ്പെടുന്ന വിമാനം രാത്രി ഒന്പതരയ്ക്ക് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനം പുറപ്പെടുക. വൈകിട്ട് മൂന്നു മണിയ്ക്ക് ഈ വിമാനം അബുദാബിയിലെത്തും. ഇതിനു പുറമേ ജൂൺ ഒന്നു മുതൽ അബുദാബി കൊച്ചി സെക്ടറിൽ മൂന്നു സർവീസുകളുടെ സമയവും മാറ്റിയിട്ടുണ്ട്. ബുധൻ വെള്ളി ഞായർ ദിവസങ്ങളിൽ കൊച്ചിയിൽ നിന്ന് രാത്രി ഒന്പതേ മുക്കാലിന് പുറപ്പെടുന്ന വിമാനം പന്ത്രണ്ടേകാലിന് അബുദാബിയിലെത്തും.  തിങ്കൾ വ്യാഴം ശനി ദിവസങ്ങളിൽ രാത്രി ഒന്നേകാലിനായിരിക്കും ഇനി മുതൽ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം. കുട്ടികൾക്കുള്ള സൌജന്യ ബാഗേജ് മുപ്പതു കിലോയിൽ നിന്ന് 20 കിലോയായി കുറച്ചതായും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

MORE IN GULF
SHOW MORE