അഴിമതിക്കെതിരായ നടപടികൾ ശക്തമാക്കി കുവൈത്ത് മന്ത്രിസഭ

kuwit-assembly
SHARE

അഴിമതിക്കെതിരായ നടപടികൾ ശക്തമാക്കി കുവൈത്ത് മന്ത്രിസഭ. അഴിമതിയെ സ്രോതസിൽനിന്ന് തന്നെ തുടച്ചുനീക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 

അഴിമതി വിരുദ്ധ നടപടികൾ വിട്ടുവീഴ്ച കൂടാതെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് പറഞ്ഞു. അഴിമതി വിരുദ്ധ പോരാട്ടം സർക്കാർ ഗൌരവമായാണ് കാണുന്നത്.  വിഷയത്തിൽ സജീവമായ നടപടികളുണ്ടാകും. രാജ്യത്ത് സമഗ്രവികസനം നടപ്പാക്കുന്നതിന് അനിവാര്യമായ നിയമ നിർമാണത്തിനും മന്ത്രിസഭ തീരുമാനിച്ചു. അതിനായി ഭരണ നിർവഹണ സംവിധാനം പരിഷ്കരിക്കാനും സർക്കാർ നടപടികൾ സുതാര്യമാക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. 

എല്ലാ മേഖലകളിലും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. ഔദ്യോഗിക കൃത്യനിർവഹണത്തിലെ മികവിന് അംഗീകാരവും പിഴവിന് ശിക്ഷയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനും ബദൽ ഊർജം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രിസഭ വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE