തൃശൂര്‍ സ്വദേശി സലാലയില്‍ നിര്യതനായി

abubakker-died
SHARE

സലാല ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ തൊഴിയൂര്‍ മാളിയേക്കല്‍ പടിക്കു പടിഞ്ഞാറുവശം തിയ്യത്തയില്‍ അബൂബക്കറിന്റെ മകന്‍ ഖമറുദ്ധീന്‍ അബുബക്കര്‍ (45) നിര്യതനായി. ശക്തമായ വയറ് വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു മരണം. 

20 വര്‍ഷത്തോളമായി സലാലയില്‍ പ്രവാസം ജീവിതം നയിച്ചുവരുന്നു. ഭാര്യ: ഷക്കീല. മക്കള്‍: മിന്‍ഹ, റിനൂസ. സഹോദരങ്ങള്‍: അശ്‌റഫ്, മുസ്ഥഫ, ഷമീര്‍, സുലൈഖ, സുബൈദ, നദീറ, സാജിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരിയകയാണെന്ന് സമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

MORE IN GULF
SHOW MORE