യുഎഇയില്‍നിന്ന് ഏറ്റവും കൂടുതല്‍ പണമൊഴുക്ക് ഇന്ത്യയിലേക്ക്

foreign-remitance-t
SHARE

യുഎഇയില്‍നിന്ന് ഏറ്റവും കൂടുതല്‍ പണമൊഴുക്ക് ഇന്ത്യയിലേക്ക്. മൂന്നു മാസത്തിനിടെ 25,000 കോടിയിലധികം രൂപയാണ് ഇന്ത്യക്കാര്‍ സ്വന്തം നാട്ടിലേക്ക് അയച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ പണമൊഴുക്ക് വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച്  2017 അവസാന പാദത്തില്‍ യുഎഇയില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് അയച്ചത് 4320 കോടി ദിര്‍ഹം. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 100 കോടി ദിര്‍ഹമിന്‍റെ വര്‍ധന. ഇതില്‍ 1480 കോടി ദിര്‍ഹം അയച്ച ഇന്ത്യക്കാരാണ് മുന്നില്‍. പാക്കിസ്ഥാനികളാണ് പണം അയക്കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നു മാസത്തിനിടെ പാക്കിസ്ഥാനിലേക്ക് അയച്ചത് 410 കോടി ദിര്‍ഹം. 310 കോടി ദിര്‍ഹമുമായി ഫിലിപ്പീന്‍സുകാരാണ് മൂന്നാം സ്ഥാനത്ത്. ശക്തമായ കറന്‍സി ഡോളറാണെങ്കിലും പണം അയക്കുന്നതില്‍ നാലാം സ്ഥാനമേ അമേരിക്കക്കാര്‍ക്കുള്ളൂ. ഈജിപ്ത്, ഇംഗ്ലണ്ട്, ബംഗ്ലദേശ് എന്നീ രാജ്യക്കാരാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. മൊത്തം തുകയുടെ 70 ശതമാനം പണമൊഴുക്കുണ്ടായതും ഈ ഏഴു രാജ്യങ്ങളിലേക്കാണ്. വിനിമയ നിരക്കിലെ ആനുകൂല്യമാണ് പണമൊഴുക്ക് വര്‍ധിക്കാന്‍ ഇടയായതെന്നാണ് വിലയിരുത്തല്‍.

MORE IN GULF
SHOW MORE