മസ്കത്തിൽ വിദേശികളായ ബാച്ചിലേഴ്സിന്റെ താമസകേന്ദ്രങ്ങൾക്ക് നിയന്ത്രണം

batch-accom-t
SHARE

മസ്കത്തിൽ വിദേശികളായ ബാച്ചിലേഴ്സിൻറെ താമസകേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഫ്ളാറ്റുകളിലെ ഷെയറിങ് സന്പ്രദായത്തിനാണ് നഗരസഭയുടെ നിയന്ത്രണം.

കുടുംബമായിട്ടല്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന വിദേശികൾക്ക് നഗര സഭയുടെ മുൻ‌കൂർ  അനുമതിയില്ലാതെ, കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിൽ  വീട് നൽകുവാൻ ഇനിമുതൽ സാധിക്കുകയില്ല. ബോഷർ , മ്ബെല , അമിറാത് എന്നിവിടങ്ങളിൽ ബാച്ചിലേഴ്സിന്‍റെ  താമസത്തിനായി  ഹൗസിംഗ്  കോംപ്ലക്സുകൾ  പണിയുവാനുള്ള  പദ്ധതി  മസ്കറ്റ് നഗരസഭ   കഴിഞ്ഞ വര്‍ഷം  ആലോചിച്ചിരുന്നു, അതിന്‍റെ  നിർമാണ  പ്രവർത്തനങ്ങൾ  ഉടൻ ആരംഭിക്കുമെന്നും  അധികൃതർ പറഞ്ഞു.വാടക  കരാർ  റജിസ്റ്റർ  ചെയ്യാതെ  കെട്ടിടങ്ങൾ  വാടകയ്ക്ക് നൽകുവാൻ  പാടുള്ളതല്ല എന്ന നിയമവും  നഗര സഭ കർശനമാക്കിയിട്ടുണ്ട്. കരാർ രജിസ്റ്റർ ചെയ്യാതെ ഫ്ലാറ്റുകൾ വാടകക്ക് നൽകിയാൽ കെട്ടിട ഉടമ പിഴ നല്‍കേണ്ടി വരുമെന്നും  നഗരസഭ അധികൃതര്‍ വ്യക്തമാക്കി. മസ്‌കറ്റിലെ സീബ് വിലായത്തിൽ കുടുംബങ്ങൾ തിങ്ങി പാർക്കുന്ന മേഖലയിൽ നിന്ന് ബാച്ചിലേഴ്‌സിനെ ഒഴിവാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കുടുംബങ്ങൾ കൂടുതലായി താമസിച്ചു വരുന്ന മേഖലകളിൽ, വിദേശികളായ  ബാച്ചലേഴ്‌സുമാരുടെ താമസം  ഉണ്ടാക്കുന്ന  ബുദ്ധിമുട്ടുകൾക്കെതിരെയുള്ള    പരാതിയിൻമേലാണ് കോടതി ഉത്തരവ്.

MORE IN GULF
SHOW MORE