യുഎഇയില്‍ സ്വദേശിവൽക്കരണം ദേശീയ ഉത്തരവാദിത്തമെന്ന് മന്ത്രാലയം

uae-nationalization-t
SHARE

യുഎഇയില്‍ സ്വദേശിവൽക്കരണം ദേശീയ ഉത്തരവാദിത്തമെന്ന്  സൗദേശിവൽകരണ, മാനവ വിഭവ ശേഷി മന്ത്രാലയം. നാലായിരം സ്വദേശികൾക്ക് നൂറു ദിവസത്തിനുള്ളിൽ നിയമനം നൽകുന്ന പദ്ധതികൾക്ക് രൂപം നൽകിയതായും മന്ത്രാലയം അറിയിച്ചു

ഇത്തിസാലാത്ത്, വിവരസാങ്കേതികം, വ്യോമയാനം, റിയൽ എസ്റ്റേറ്റ് മേഖലകള്‍ കോർത്തിണക്കിയാണ് സ്വദേശികളായ യുവതീ, യുവാക്കൾക്ക് നിയമനം നൽകുക. ഇതിനുപുറമേ വിവിധ സേവന സ്ഥാപനങ്ങളെയും സ്വദേശിവല്‍കരണ സംവിധാനവുമായി ബന്ധിപ്പിക്കും. വിഷൻ 2021ന്‍റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ വിവിധ രംഗങ്ങളിൽ സ്വദേശിവൽകരണം പ്രാബല്യത്തിലാക്കുന്നത്.  ഇതിനായി യുഎഇയില്‍ പ്രത്യേക തൊഴിൽ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങളും ഫ്രീസോണ്‍ സ്ഥാപനങ്ങളും യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തി നിയമനം നൽകും. ധനകാര്യമേഖലകളിലെ നിയമനങ്ങളും പ്രധാന ലക്ഷ്യമാണ്.   

സ്വദേശിവൽകരണ, മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴില്‍ സ്വദേശിവല്‍കരണ കവാടം തുറന്നിട്ടുണ്ട്. ഉന്നതപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇതുവഴി തൊഴില്‍ പരിശീലനം നല്‍കും. സ്വദേശിവല്‍കരണം നടപ്പാക്കുന്നതിനായി സ്വകാര്യ മേഖലകളിലെ മാനേജര്‍മാരെ ഉള്‍പ്പെടുത്തി മന്ത്രാലയം സ്വദേശിവല്‍കരണ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ അംഗങ്ങള്‍ ആകുന്ന കമ്പനികള്‍ക്ക് ഫീസ്‌ ഇളവുകള്‍ അടക്കമുള്ള ഒട്ടേറെ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

MORE IN GULF
SHOW MORE