പരസ്യങ്ങൾക്ക് യുഎഇയിൽ ലൈസൻസ് ഏർപ്പെടുത്തുന്നു

social-media-advertisement
SHARE

സമൂഹമാധ്യമങ്ങൾ വഴി വാണിജ്യ പരസ്യങ്ങൾ നൽകുന്നതിന് യുഎഇയിൽ ലൈസൻസ് ഏർപ്പെടുത്തുന്നു. നാഷനൽ മീഡിയ കൌൺസിലിൻറേതാണ് പുതിയ നിർദേശം.സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന അക്കൌണ്ടുകൾ ഉള്ള സെലിബ്രിറ്റികളും താരങ്ങളും തങ്ങളുടെ അക്കൌണ്ടുകൾ വിവിധ ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കാറുണ്ട്. ഉൽപ്പന്നങ്ങളുടെ നിർമാതാക്കളിൽ നിന്ന് പണം വാങ്ങിയാണ് ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾ നടത്താറുള്ളത്. ഇനി മുതൽ ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾ, സമൂഹ മാധ്യമങ്ങൾ വഴി നടത്തണമെങ്കിൽ നാഷനൽ മീഡിയ കൌൺസിലിൽ നിന്ന് ലൈസൻസ് സമ്പാദിക്കണം. 

ലൈസൻസില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാൽ അയ്യായിരം ദിർഹം പിഴ ഈടാക്കുകയും താക്കീത് നൽകുകയും ചെയ്യും. വീണ്ടും നിയലംഘനം ആവർത്തിച്ചാൽ പ്രസ്തുത സോഷ്യൽ മീഡിയ അക്കൌണ്ടോ, വെബ്സൈറ്റോ നിരോധിക്കും. യുഎഇയിൽ വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് രാജ്യത്തിന് പുറത്തു നിന്ന് ചെയ്യുന്ന പരസ്യങ്ങൾക്കും പുതിയ മാർഗനിർദേശങ്ങൾ ബാധകമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾ ക്രമീകരിക്കാൻ ലക്ഷ്യമിട്ടാണ് NMCയുടെ നടപടി. സൌന്ദര്യ വർധക വസ്തുക്കൾ, ഫാഷൻ ബ്രാൻഡുകൾ തുടങ്ങിയവായാണ് സെലിബ്രിറ്റികളുടെയും മറ്റും സമൂഹ മാധ്യമങ്ങളിലെ അക്കൌണ്ടുകളിലൂടെ പ്രധാനമായും പരസ്യം നൽകുന്നത്.

MORE IN GULF
SHOW MORE