സൗദിയിൽ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിന് നിരോധനം

mobile-driving-t
SHARE

സൗദിയിൽ വാഹനം ഓടിക്കുമ്പോൾ  മൊബൈൽ ഉപയോഗിക്കുന്നതിന് നിരോധനം. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴിയും വാഹനമോടിക്കുന്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് സൌദി ഭരണകൂടം നിയന്ത്രണം കൊണ്ടുവന്നത്. ബ്ലൂടൂത്ത് വഴിയും ഹെഡ് സെറ്റ് വഴിയും സംസാരിക്കുന്പോൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ വാഹനമോടിക്കുന്പോൾ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ചു ഫോണിൽ സംസാരിക്കുന്നതും കുറ്റകരമാണ്. 

കഴിഞ്ഞ വർഷം മാത്രം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതു മൂലം എൺപതിനായിരത്തോളം വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള നിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചത്. 

MORE IN GULF
SHOW MORE