സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണ നടപടികൾ ഊർജിതമാക്കി ഒമാൻ

oman-govt-nationalization-t
SHARE

സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി ഒമാൻ സർക്കാർ.പത്ത് ശതമാനം സംവരണം പാലിക്കാക്കത്ത കമ്പനികൾക്ക് ഇനിമുതൽ സർക്കാർ സേവനം ലഭ്യമാകില്ല.

സ്വദേശിവൽക്കരണ തോത് പാലിക്കാത്ത 199 കമ്പനികൾകുള്ള സർക്കാർ സേവനങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു,10 ശതമാനം സ്വദേശികളെപോലും നിയമിക്കാത്ത കമ്പനികൾക്കെതിരെആണ് പുതിയ നടപടി, ഇവർക്കുള്ള പുതിയ വിസ,നിലവിലുള്ള വിസാപുതുക്കൽ, ഇൻഷുറസ് സംബന്ധിച്ച നടപടി ക്രമങ്ങൾ എന്നിവ പൂർണമായും തടസപ്പെടും, 199 കമ്പനികളിലായി 16,544  വിദേശ തൊഴിലാളികൾ ആണ് ജോലിചെയ്യുന്നത്. സേവനങ്ങൾ നിർത്തിവെച്ചതിൽ  78-   കമ്പനികൾ ദോഫാർ ഗവര്ണത്തിലും 21 കമ്പനികൾ മസ്കറ്റിലും ആണ്. സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മന്ത്രിസഭാ കൗൺസിൽ നിർദേശിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും സഹകരിച്ചാണ് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നത്.കൂടുതൽ സ്വദേശികളെ നിയോഗിക്കുന്നതിന് വേണ്ടി,തൊഴിൽ വിപണിയുടെ ആവശ്യത്തിന് അനുസരിച്ച്  പ്രതേക പരിശീലന പരിപാടികൾക്കും തുടക്കം കൂറിച്ചിട്ടുണ്ട്.ഒമാനിൽ 2004 മുതൽ സ്വദേശി വൽക്കരണം ആരംഭിച്ചെങ്കിലും 2014ൽ ആണ് ഊർജിതമായത്.

MORE IN GULF
SHOW MORE