ഒമാനില്‍ ശിക്ഷാനിയമം പരിഷ്കരിച്ചു

Thumb Image
SHARE

ഒമാനില്‍ ശിക്ഷാനിയമം പരിഷ്കരിച്ചുകൊണ്ട് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് ഉത്തരവിറക്കി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിറ്റാൽ പത്തു വർഷം വരെ തടവും പിഴയും ഉള്‍പെടെ വിവിധ നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. 

നിയമവിരുദ്ധമായി ഒരാളെ തഞ്ഞുവയ്ക്കുകയും അവകാശങ്ങള്‍ ഹനിക്കുകയും ചെയ്തെന്ന് തെളിഞ്ഞാല്‍ മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ഏഴു വർഷം വരെ തടവ് ലഭിക്കും. രാജ്യത്തിനെതിരെ തെറ്റായ വാർത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവർക്ക് മൂന്നു മാസം മുതൽ മൂന്നുവർഷം വരെ തടവുണ്ട്. ഡ്യൂട്ടിക്കിടെ സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവർക്ക് വധശിക്ഷ ലഭിക്കും. ഇസ്ലാമിനെയോ ഖുർആനെയോ പ്രവാചകന്മാരെയോ മറ്റു മതങ്ങളെയോ നിന്ദിക്കുന്നവർക്ക് മൂന്നു മുതൽ പത്തുവർഷം വരെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. സർക്കാർ, സ്വകാര്യ ഫണ്ടുകളിൽ തിരിമറി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മുതൽ അഞ്ചുവർഷം വരെ തടവ് ലഭിക്കും. ഇവരെ സർവിസിൽനിന്ന് പിരിച്ചുവിടും. ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം വിറ്റാല്‍ തടവിന് പുറമെ പതിനായിരം റിയാല്‍ പിഴയുമുണ്ട്. കാലാനുസൃതമായ മാറ്റം വരുത്തിക്കൊണ്ടാണ് ഒമാനിലെ ശിക്ഷാനിയമം പരിഷ്കരിച്ചത്.

MORE IN GULF
SHOW MORE