ജറൂസലമിന്‍റെ സ്വത്വവും അഖ്സാ പള്ളിയുടെ പരിപാവനതയും സംരക്ഷിക്കാനുള്ള ശ്രമം ശക്തിപ്പെടുത്തണമെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പ്രസ്‌താവിച്ചു. ഇസ്തംബൂളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ അടിയന്തര ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജറൂസലം നഗരത്തിന്‍റെ സ്വത്വത്തിനെതിരായ വെല്ലുവിളികൾ തുടരുകയാണ്. ജറൂസലം ഇസ്രായിലിന്‍റെ തലസ്ഥാനമായി അംഗീകരിക്കാനും യുഎസ് എംബസി മാറ്റാനുമുള്ള അമേരിക്കയുടെ തീരുമാനം സ്ഥിരതക്കെതിരായ കടന്നുകയറ്റമാണ്. ഇത് മേഖലയിലെ സമാധാന ശ്രമങ്ങൾക്കുള്ള തിരിച്ചടിയാകുമെന്നും പറഞ്ഞു.
ജറൂസലമിന്‍റെ സ്വത്വം സംരക്ഷിക്കാൻ ശ്രമിക്കണമെന്ന് കുവൈത്ത് അമീർ
SHOW MORE