വ്യാജ ചെക്ക് കേസ്: ദുബായിൽ അച്ഛനും മകനും അറസ്റ്റിൽ

arrest
SHARE

ദുബായ്: പിതാവിനേയും മകനെയും വ്യാജ  ചെക്ക് കേസിൽ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പലരിൽ നിന്നുമായി  2 . 3  കോടി ദിർഹം  തട്ടിയെടുത്തൂവെന്നാണ്  ഇവർക്കെതിരെ ദുബായ് , ഷാര്‍ജ പൊലീസ്റ്റേഷനുകളില്‍  ലഭിച്ച പരാതി.

ഏഷ്യൻ രാജ്യക്കാരായ അച്ഛനും മകനുമാണ് വ്യാപരികളെയും വിവിധ ഇടപാടുകാരെയും കബളിപ്പിച്ചു പണം തട്ടിയെടുത്തത്. തട്ടിപ്പ്, വ്യാജ ചെക്ക്, പണാപഹരണം എന്നിവയിൽ പത്ത് കേസുകള്‍ ഇപ്പോഴുണ്ടെന്നു ദുബായ് അൽ റഫ പൊലീസ് സ്റ്റേഷന് ഡയറക്ർ ബ്രിഗേ . അഹ്മദ് ഥാനി  ബിൻ ഗലീത്ത വെളിപ്പെടുത്തി.   ജനങ്ങൾ പരാതി നൽകിയതോടെ ഇരുവരും  ദുബായ് , ഷാർജ എമിറേറ്റുകളിൽ പൊലീസിന്  പിടിത്തം കൊടുക്കാതെ കഴിയുകയായിരിക്കുന്നു.

അറുപത് വയസ്സ് കഴിഞ്ഞ പിതാവിനും  നാല്പതു കഴിഞ്ഞ   മകനുമെതിരെ പരാതി നൽകിയതിൽ രണ്ടു വ്യാപാരികളുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍  പലരിൽ നിന്നും പണാപഹരണം നടത്തിയ 6 കേസുകൾ ദുബായില്‍ നിന്നു മാത്രം ലഭിച്ചു. കേസുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ദുബായ് നായിഫ് പോലീസ്‌റ്റേഷനു പുറമേ  ഷാർജ പോലീസ് സ്റ്റേഷനിലും കേസുകളുള്ളതായി വ്യക്തമായി. രണ്ടു എമിറേറ്റുകളിലെയും കേസുകളിൽ 2 .3 കോടി ദിർഹമിന്റെ തട്ടിപ്പാണ് പരാമർശിക്കുന്നതെന്നു ബിൻ ഗലീത്ത പറഞ്ഞു. കേസുകളിൽ മകൻറെ പേരിലുള്ള 90  ലക്ഷം ദിർഹമാണു . ബാക്കി തുകയുടെ തട്ടിപ്പു കേസുകളെല്ലാം പിതാവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

യുഎഇ ദേശീയ ദിന അവധി നോക്കിയാണ് ബാങ്ക് ചെക്കിൽ പ്രതികൾ തന്ത്രപൂർവം തിയ്യതി രേഖപ്പെടുത്തിയത്. അവധി കഴിഞ്ഞു മാത്രം  ആവശ്യക്കാര്‍  ബാങ്കുകളെ സമീപിക്കാൻ കൂടിയാണിത്. ബാങ്കുകളെ സമീപിച്ചപ്പോഴാണ് പലർക്കും കബളിപ്പിക്കപ്പെട്ട കാര്യം വ്യക്തമായത്. വ്യാപാരികളിൽ നിന്നും വൻതോതിൽ സാധനങ്ങൾ വാങ്ങി നാമമാത്ര സംഖ്യ നല്‍കുകയും  ബാക്കി വരുന്ന തുകയ്ക്ക് ബാങ്ക് ചെക്ക് നൽകുകയാണ് ഇവരുടെ തട്ടിപ്പ് രീതി.

മതിയായ രേഖകളും സുരക്ഷയും ഇല്ലാതെ ഇടപാടുകൾ നടത്തരുതെന്ന് ബിൻ ഗലീത്ത ഓർമിപ്പിച്ചു. വ്യക്തമായ ധാരണയും സുതാര്യതയും ഇടപാടുകളില്‍  വേണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ഇവരുടെ അറസ്റ്റു കൊണ്ട് സാധിച്ചതിന്റെ ആശ്വാസത്തിലാണ്‌ പൊലീസ് . ഇരുവരെയും നിയമ നടപടികൾക്കായി പ്രോസിക്യൂഷനു കൈമാറി.

MORE IN GULF
SHOW MORE