അബുദാബി ഹോട്ടലിൽ അഗ്നിബാധ; 9 പേരെ രക്ഷപ്പെടുത്തി

അബുദാബി ഹോട്ടലിന്റെ പതിനാലാം നിലയിൽ അഗ്നിബാധ. ഒൻപത് പേരെ സിവിൽ ഡിഫൻസ്  രക്ഷപ്പെടുത്തി. ഇവരിൽ ആറ് പേർക്ക് വളരെ നിസാര പരുക്കേറ്റു. ഇന്നലെ(തിങ്കൾ) രാവിലെ 11നായിരുന്നു സംഭവം. 

ഹോട്ടൽ മുറിയിലായിരുന്നു അഗ്നിബാധയുണ്ടായതെന്ന് സിവിൽ ഡിഫൻസ് ജനറൽ വിഭാഗം ഡയറക്ടർ ജനറൽ ബ്രി.മുഹമ്മദ് മൈയൂഫ് അൽ കിത് ബി പറഞ്ഞു. അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.