‘പ്രിയപ്പെട്ട ഉമ്മ, നിങ്ങളുടെ പിറന്നാളിന് പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ഒരു ചിത്രം നോക്കുകയായിരുന്നു, അപ്പോഴാണ് ഈ ചിത്രം കാണുന്നത്...’ അമ്മയുടെ പിറന്നാളിന് ആശംസകള്‍ പങ്കുവെച്ച് നടന് ദുല്‍ഖര്‍ സല്മാന് പങ്കുവെച്ച അദ്ദേഹത്തിന്റെ അമ്മയുടെ ചിത്രവും കുറിപ്പും ഏറ്റെടുത്ത് ആരാധകര്‍. സാരിയുടുത്തിരിക്കുന്ന ഉമ്മയുടെ ചിത്രം തന്നെ കുട്ടിക്കാലം ഓര്‍മിപ്പിച്ചുവെന്നും അപ്പോള്‍ തന്റെ മകള്‍ മറിയത്തേക്കാള്‍ പ്രായം കുറവായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളെപ്പറ്റിയും ദുല്‍ഖര്‍ കുറിക്കുന്നു. തങ്ങളും കൊച്ചുമക്കളും അവര്‍ക്ക് എന്നും ഒരുപോലെയാണന്നും അവരുടെ കണ്ണില്‍ ഒരേ പ്രായമാണെന്നും, ഒരേ പ്രായത്തിലുള്ള കുഞ്ഞുങ്ങളെപ്പോലൊയാണ് കാണുന്നതെന്നും കുറിപ്പില്‍ പറയുന്നു.
അമ്മയ്ക്ക് സ്നേഹവും പിറന്നാള്‍ ആശംസകളും പങ്കുവെച്ചാണ് താരത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്. മക്കള്‍ വാക്കുകള്‍ ഉപയോഗിച്ച് സനേഹിക്കുക എന്നത് വലിയ കാര്യമാണെന്നും, ഈ കുടുംബത്തില്‍ ആര്‍ക്കും പ്രായമാകില്ലയെന്നുമൊക്കെ കമന്റുകളും വന്നു. മാത്രമല്ല, കമന്റ് ബോക്സില്‍ ആരാധകര്‍ പിറന്നാള്‍ സ്നേഹം പങ്കുവെയ്ക്കാനും മറന്നില്ല.
2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. അമിതാഭ് ബച്ചന്, പ്രഭാസ്, ദീപിക പദുക്കോണ്‍ എന്നവരണിനിരക്കുന്ന കല്‍ക്കി 2898 എഡി എന്ന ചിത്രം ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നു.