രവി വര്‍മ ചിത്രം പോലെ അനുശ്രീ; വേഷത്തില്‍ വിമര്‍ശനം, ചര്‍ച്ച

anusree
SHARE

രാജ രവി വര്‍മ ചിത്രത്തിലെ അതിസുന്ദരിയായി ഒരുങ്ങി അനുശ്രീയുടെ ഫോട്ടോഷൂട്ട്. വയലറ്റ് നിറത്തില്‍ പിങ്ക് ബോര്‍ഡറുള്ള സാരിയുടുത്താണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങളിൽ ബ്ലൗസ് ധരിക്കാത്ത പോലെയാണ് തോന്നുക. പരമ്പരാഗത ആഭരണങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാലയും കുപ്പിവളകളും നെറ്റിച്ചുട്ടിയുമാണ് അണിഞ്ഞിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ബന്ദിപ്പൂവും ചൂടിയിട്ടുണ്ട്.

‘ചെന്താർമിഴി’ എന്ന കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. മനോഹരി, രവി വർമ ചിത്രം പോലെയുണ്ട്, ശില്പം പോലെ, ബ്ലൗസ് ധരിച്ചില്ലേ എന്നെല്ലാം പലരും കമന്റ് രേഖപ്പെടുത്തുന്നുണ്ട്. ബ്ലൗസിന്‍റെ പേരില്‍ വലിയ ചര്‍ച്ച തന്നെ സമൂഹമാധ്യമങ്ങളിലെ കമന്‍റ് ബോക്സില്‍ നടക്കുന്നുണ്ട്.

ബൗസ് ധരിച്ചിട്ടില്ലേ എന്ന് ഒരാള്‍ കമന്‍റ് ചെയ്തപ്പോള്‍ അതിനു താഴെ 1930 വരെ കേരളത്തിലെ സ്ത്രീകള്‍ മാറുമറിച്ചിരുന്നില്ല എന്ന മറുപടി വന്നു. കേരളം പോലെയൊരിടത്ത് ഇത്തരം ഫോട്ടോഷൂട്ടുകളെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന് നിലപാടെടുക്കുന്നവരുമുണ്ട്.

Actress Anusree's photoshoot goes viral on social media.

MORE IN ENTERTAINMENT
SHOW MORE