'നായികയെക്കാള്‍ മുപ്പത് വയസ് കൂടുതലുള്ള നായകന്‍'; ട്രോളുകള്‍ക്ക് മറുപടിയുമായി മാനുഷി ചില്ലര്‍

manushi-chhiller
SHARE

സിനിമാ മേഖലയിലെ ഒരിക്കലും ഫീല്‍ഡ് ഔട്ട് ആകാത്ത നായകനും പ്രായം കുറഞ്ഞ നായികമാരുമായുമുള്ള ജോഡി പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചയാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന സിനിമയിലെ അക്ഷയ് കുമാര്‍ മാനുഷി ചില്ലര്‍ ജോഡി. ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ നായികയായാണ് മാനുഷി എത്തുന്നത്. 

ചിത്രത്തിലെ പ്രണയഗാനമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഇരുവരുടെയും പ്രായത്തെ താരതമ്യം ചെയ്ത് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുന്നത്. സംഭവത്തില്‍ മാനുഷി തന്നെ പ്രതികരണവുമായി എത്തിയിരുന്നു. സൂമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തതിന്‍റെ പ്രതികരണം. 

ഒരു സൂപ്പര്‍ സ്റ്റാറിനോടൊപ്പം അഭിനയിക്കുന്നത് കരിയറില്‍ ഗുണം ചെയ്യുമെന്നും. അതിലൂടെ സ്ക്രീന്‍ സ്പേസ് ലഭിക്കുമെന്നും പറഞ്ഞ താരം തന്‍റെ ആദ്യ സിനിമ മുതല്‍ ഇത്തരത്തില്‍ ഒപ്പം അഭിനയിച്ചവരുമായി പ്രായവ്യത്യാസം ഉണ്ടായിരുന്നെന്നും പറഞ്ഞു. ബഡേ മിയാൻ ഛോട്ടേ മിയാൻ ഒരു പ്രണയ ചിത്രമല്ലെന്നും ചിത്രത്തില്‍ പ്രണയ ജോഡികളൊന്നും ഉണ്ടായിരുന്നില്ലെന്നും ചിത്രത്തിന്‍റെ വിജയത്തിനായി പാട്ടുകള്‍ ഉണ്ടായിരുന്നു അതില്‍ ഒന്നിച്ച് ഡാന്‍സ് ചെയ്തു, അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

മുന്‍ ലോക സുന്ദരിയായ മാനുഷിയുടെ നാലാമത്തെ ചിത്രമാണ്  ബഡേ മിയാൻ ഛോട്ടേ മിയാൻ.  അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, അലയ എഫ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ പ്രതിനായകൻ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോനാക്ഷി സിൻഹയും റോണിത് റോയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Manushi Chhillar breaks silence on 30-year age gap with Akshay Kumar

MORE IN ENTERTAINMENT
SHOW MORE