നടന്‍ കുഞ്ചന്റെ മകള്‍ വിവാഹിതയായി; താരനിബിഢമായ ചടങ്ങ്

marriage-swathi
SHARE

കുഞ്ചന്റെ മകളും പ്രശസ്ത ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചൻ വിവാഹിതയായി.  അഭിനന്ദ് ബസന്ത് ആണ് വരൻ. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരനിബിഢമായിരുന്നു വിവാഹച്ചടങ്ങ്.  കുഞ്ചൻ, ശോഭ ദമ്പതികളുടെ ഇളയ മകളാണ്. ശ്വേതയാണ് മറ്റൊരു മകൾ.

 ശ്രീനിവാസൻ, ബാലചന്ദ്ര മേനോൻ, ബിന്ദു പണിക്കർ, കുഞ്ചാക്കോ ബോബൻ, ലാൽ, ആന്റോ ജോസഫ്, സിദ്ദീഖ്, ജയസൂര്യ, ധര്‍മജന്‍ എന്നിവർ വിവാഹച്ചടങ്ങിനു എത്തിച്ചേർന്നു.  അനാരോഗ്യം വകവയ്ക്കാതെ ശ്രീനിവാസൻ വിവാഹത്തിന് വന്നതിൽ തന്റെ മനസ് നിറഞ്ഞതായി കുഞ്ചൻ പറഞ്ഞു. താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത ആളാണ് സ്വാതി. നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചു പരിചയമുണ്ട് സ്വാതിക്ക്. 

Fashion designer and daughter of actor Kunchan got married

MORE IN ENTERTAINMENT
SHOW MORE