ലണ്ടന്‍ കോട്ടയമാക്കും ന്യൂയോര്‍ക്ക് കൊച്ചിയാക്കും..; ഇതാ ഒരു മലയാളി ആന്തം

anthem
SHARE

നാഷണൽ ആന്തം പോലെ ഒരു മലയാളി ആന്തം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് ഒരു സിനിമയുടെ അണിയറപ്രവർത്തകർ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തുന്ന മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലെ ഗാനമാണ്  പുറത്തിറങ്ങിയത്.

ലോകത്ത് എവിടെയും മലയാളിയുണ്ട്. ചന്ദ്രനിൽ ചെന്നാലും തട്ടുകട ഇട്ട മലയാളിയെ കാണാമെന്ന ചിന്തയുടെ ചുവുടുപിടിച്ച ഗാനം. നിവിൻപോളി ചിത്രത്തിന് സംഗീതസംവിധായകൻ ജെയ്ക്സ് ബിജോയാണ് സംഗീതം നൽകിയത്..  മെയ് 1ന് തിയറ്ററുകളിൽ  എത്തുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ കൂടിയായ ഷാരിസ് മുഹമ്മദ്,  സുഹൈൽ കോയ എന്നിവരുടെതാണ് വരികൾ. അക്ഷയ് ഉണ്ണികൃഷ്ണൻ,ജെയ്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ , ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ എന്നിവരും  പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

the malayali anthem song

MORE IN ENTERTAINMENT
SHOW MORE