‘മനുഷ്യ ദൈവം സാര്‍ അവര്’ ; ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ സമ്മാനിച്ച് ലോറൻസ്

lawernce-help
SHARE

സാമൂഹിക പ്രവർത്തകൻ എന്ന നിലയില്‍ പ്രശസ്തനാണ് നടന്‍ രാഘവ ലോറന്‍സ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ എപ്പോഴും വാർത്തകളിൽ നിറയുന്ന താരത്തിന്റെ പുതിയൊരു വിഡിയോ വൈറലാവുകയാണ്.  ഭിന്നശേഷിക്കാരായ 13 പേർക്ക് സ്കൂട്ടർ സമ്മാനിച്ചിരിക്കുകയാണ് താരം , സ്കൂട്ടർ നൽകുന്ന വിഡിയോ തന്റെ ഫെയ്സ്ബുക് പേജിലൂടെ ലോറൻസ് പങ്കുവച്ചിട്ടുണ്ട്.  സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇവർക്ക് വീടും യാത്ര ചെയ്യാൻ വാഹനവും നൽകുമെന്ന് താരം വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് 13 സ്‌കൂട്ടറുകൾ നൽകിയതെന്ന് രാഘവ ലോറൻസ് പറഞ്ഞു. വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു .‘എങ്കളോട മനുഷ്യ ദൈവം സാര്‍ അവര്’ എന്നാണ് സ്‌കൂട്ടി ഏറ്റുവാങ്ങിയവര്‍ പറയുന്നത്. 

MORE IN ENTERTAINMENT
SHOW MORE