ആനിമൽ രണ്ടാം ഭാഗം 2026ൽ; വരുന്നത് സന്ദീപ് റെഡി സിനിമാറ്റിക് യൂണിവേഴ്സോ?

animal
SHARE

രൺബീർ കപൂർ പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ആനിമലിന് രണ്ടാം ഭാഗം വരുന്നു. സംവിധായകൻ സന്ദീപ് റെ‍ഡി വാങ്കയാണ് ഇക്കാര്യം അറിയിച്ചത്. ഈയിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സന്ദീപ് റെഡി സിനിമാറ്റിക് യൂണിവേഴ്സ് ഭാവിയിൽ അവതരിപ്പിക്കപ്പെ‌ട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആനിമൽ പാര്‍ക്ക് എന്നാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. 2026ലായിരിക്കും ചിത്രീകരണം ആരംഭിക്കുക. ആദ്യ ഭാഗത്തേതിനേക്കാൾ വലിയ കാഴ്ച്ചാനുഭവമായിരിക്കും രണ്ടാം ഭാഗമെ‌ന്നും സംവിധായകൻ കൂട്ടിച്ചേർത്തു. രൺബീർ കപൂർ, ഷാഹിദ് കപൂർ, വിജയ് ദേവരക്കൊണ്ട, പ്രഭാസ് എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ആനിമൽ തമിഴിൽ പുറത്തിറക്കിയാൽ സൂര്യ നായകനാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

പ്രഭാസ് നായകനായെത്തുന്ന സ്പിരിറ്റ് എന്ന ചിത്രമാണ് സന്ദീപ് റെഡിയുടെ അ‌ടുത്ത ചിത്രം. അല്ലു അർജുനൊപ്പവും ഒരു ചിത്രവും അദ്ദേഹം ഇതിനോടകം തന്നെ അറിയിച്ചിരുന്നു

MORE IN ENTERTAINMENT
SHOW MORE