‘ആവേശ'മായി രങ്കണ്ണന്‍റെ കരിങ്കാളി റീല്‍; വിഡിയോ വൈറൽ

fahad-viral-reel
SHARE

ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘ആവേശം’ സിനിമയുടെ പുതിയ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.രങ്കണ്ണന്‍റെ കഴിവുകൾ സംയോജിപ്പിച്ച ഒരു ‘ടാലന്റ്’ ടീസറാണ് അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. രങ്കണ്ണന്‍ റീൽസ് ചെയ്യുന്നതും ഗാനം ആലപിക്കുന്നതുമൊക്കെ ടീസറിൽ കാണാം. ഒരുകാലത്ത് ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ റീലായിരുന്നു ‘കരിങ്കാളി അല്ലേ’ എന്ന റീല്‍. ഇത് അവതരിപ്പിക്കുന്ന രങ്കനെയാണ് ടീസറില്‍ കാണുന്നത്. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ ‘പൂവേ ഒരു മഴമുത്തം’ എന്ന ഗാനം താരം ആലപിക്കുന്നതും ടീസറിൽ കാണാം. ആക്‌ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രങ്ക എന്ന ഗ്യാങ്സ്റ്ററാണ് ഫഹദിന്‍റെ കഥാപാത്രം.  രോമാഞ്ചം എന്ന സിനിമയ്ക്കു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമ ബെംഗളൂരിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE