‘ഞങ്ങൾ പാടും; ഡയറക്ടർ ഉറങ്ങും’; ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ബിഹൈന്‍ഡ് ദ സീന്‍സ്

vishakh
SHARE

ആരാധകര്‍ക്കിടയില്‍ തരംഗമായി മുന്നേറുകയാണ് വര്‍ഷങ്ങള്‍ക്കു ശേഷം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂട്ടുകെട്ടിന്‍റെ കഥ പറയുന്ന ചിത്രം തിയേറ്ററില്‍ നിറഞ്ഞ കയ്യടികളുമായി പ്രദര്‍ശനം തുടരുകയാണ്.

ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവങ്ങള്‍ പ്രൊമോഷന്‍ സമയത്ത് ധ്യാനും ചിത്രത്തിന്‍റെ നിര്‍മാതാവായ വിശാഖ് സുബ്രഹ്മണ്യവുമടക്കം പങ്കുവച്ചിരുന്നു. അതിലൊന്നാണ് സംവിധായകനായ വിനീത് ഉറങ്ങാന്‍ പോകുമ്പോള്‍ മുറിയുടെ പുറത്ത് നിന്ന് ബേസിലും ധ്യാനും പ്രണവും അജു വര്‍ഗീസുമൊക്കെ ഉച്ചത്തില്‍ പാട്ടുപാടി ശല്യംചെയ്യുമായിരുന്നു എന്നത്. ‘ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ’ എന്ന പാട്ടാണ് പാടിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തിന്‍റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് വിശാഖ്. അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, ബേസില്‍ ജോസഫ് തുടങ്ങിയവരേയും വിഡിയോയില്‍ കാണാം. വിശാഖിന്‍റെ പോസ്റ്റ് വന്ന് കുറച്ചു സമയംകൊണ്ടു തന്നെ ഇത് വൈറലാകുകയും ചെയ്തു.

Visakh Subramaniam shares behind the scenes of Varshangalkku Shesham.

MORE IN ENTERTAINMENT
SHOW MORE