സച്ചിന്‍റെയും റീനുവിന്‍റെയും പ്രണയം എന്താകും?; ഉത്തരവുമായി ‘പ്രേമലു’ 2 അണിയറയില്‍

premalu2nd
SHARE

വിദേശത്തേക്ക് പോകുന്ന നായകനോട് പ്രണയം തുറന്നു പറയുന്ന നായികയോടെയാണ് പ്രേമലു എന്ന ഹിറ്റ് ചിത്രം അവസാനിക്കുന്നത്. ഇരുവരുടെയും പ്രണയത്തിന്‍റെ ഭാവി എന്താകുമെന്ന് ചിന്തിച്ചവരുണ്ടോ. ആകാംഷകൾക്ക് വിരാമമിട്ട് ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കയാണ്  അണിയറ പ്രവർത്തകർ .

സച്ചിന്‍റെയും റീനുവിന്‍റെയും പ്രണയജീവിതം എങ്ങനെ ആയിരിക്കുമെന്ന് ചിന്തിക്കാത്തവരായി പ്രേമലു ചിത്രം കണ്ട ആരും ഉണ്ടാകില്ല. പ്രേക്ഷകർക്ക് ഉള്ള ഉത്തരവുമായി ആണ് ചിത്രം 100 കോടി ക്ലബ്ബിൽ കയറിയതിന്‍റെ വിജയാഘോഷം അണിയറ പ്രവർത്തകർ സംഘടിപ്പിച്ചത്. 

രണ്ടാം ഭാഗത്തിന്‍റെ പണിപ്പുരയിലാണ് തിരക്കഥാ കൃത്തും സംവിധായകനും. ഒന്നാം ഭാഗത്തേക്കാൾ രണ്ടാംഭാഗം മികച്ചതാക്കാൻ ആണ് ശ്രമമെന്ന് സംവിധായകൻ ഗിരീഷ് പറഞ്ഞു. സിനിമയുദെ ചിത്രീകരണ വേളയിൽ ഉണ്ടായിരുന്ന അതെ ആവേശത്തിൽ തന്നെയായിരുന്നു വിജയാഘോഷത്തിലേക്ക്  അഭിനേതാക്കളും എത്തിയത്. കൊച്ചിയിലെ  ആഘോഷ പരിപാടിയിൽ ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, നസ്രിയ തുടങ്ങിയവരും പങ്കെടുത്തു.ചിത്രത്തിന്‍റെ  ഭാഗമായവരെ ആഘോഷച്ചടങ്ങിൽ ആദരിച്ചു.

The makers of Premalu have announced the second part of the movie

MORE IN ENTERTAINMENT
SHOW MORE