'ആവേശം കയ്യില്‍ വച്ചോ, വല്യ ശല്യമായിരുന്നു'; 100 കോടിയില്‍ ഫഹദിനെ ട്രോളി ശ്യാം പുഷ്കരന്‍

shyam-pushkaran-fahad
SHARE

സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമലുവിന്‍റെ വിജയാഘോഷ ചടങ്ങില്‍ ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ട്രോളി ചിത്രത്തിലെ അഭിനേതാവ് കൂടിയായ ശ്യാം പുഷ്കരന്‍. അഭിനേതാവെന്ന നിലയില്‍ ഇക്കൂട്ടത്തില്‍ നിന്ന് ആദ്യം 100 കോടി ക്ലബില്‍ കയറിയത് താനാണെന്നും തന്നെ ഓഡിഷന് പോലും നിര്‍ത്താന്‍ കൊള്ളില്ല എന്നാണ് ദിലീഷ് വരെ പറഞ്ഞിരുന്നതെന്നും ശ്യാം വെളിപ്പെടുത്തി. ഭയങ്കര ശല്യമായിരുന്നുവെന്നും അതിനുള്ള മറുപടി ഗിരീഷ് എഡി വഴി കൊടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി എല്ലാവരും ഒന്നടങ്ങി ജീവിക്കണം. ആവേശം ഒക്കെ കയ്യില്‍ വയ്ക്കണം. 

ശ്യാമിന്‍റെ വാക്കുകളിങ്ങനെ..'നമ്മുടെ കുടുംബത്തിൽ ഒരുപാട് അഭിനയ കുലപതികൾ ഉണ്ട്, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ഉണ്ണിമായ പ്രസാദ് അങ്ങനെ ഒരുപാടുപേരുണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ നൂറുകോടി ക്ലബ്ബിൽ ആദ്യം കേറുന്നത് ഞാനാണ്. നമ്മുടെ പയ്യൻ ഫഹദ് ഫാസിൽ, വലിയ താമസമില്ലാതെ കയറും. ഇപ്പോൾ ഇതുവരെ മലയാള സിനിമയിൽ നമ്മുടെ കൂട്ടത്തിൽ നിന്ന് ആരുമത് ചെയ്തിട്ടില്ല , ഞാൻ ചെയ്‌തു. സന്തോഷം, ആ രീതിയിൽ ഈ സിനിമ ഒരു പുണ്യം തന്നെയാണ്.

ഗിരീഷ് എ.ഡി. എന്നെപ്പോലെ തന്നെ ഒരു ഭ്രാന്തനായതുകൊണ്ട്  എന്നെ നന്നായി മനസ്സിലാക്കുകയും ഇങ്ങനെ ഒരു സംഭവം തരികയും ചെയ്തു. എനിക്കാണെങ്കിൽ മുന്നും പിന്നും നോക്കാൻ ഇല്ലായിരുന്നു. എനിക്കറിയാം ഒരു സിനിമയിൽ നടൻ അഭിനയിക്കാൻ വരുമ്പോൾ അത് നന്നാക്കുക എന്നുള്ളത് നടന്റെ ബാധ്യതയല്ല, ഞാൻ ഇങ്ങനെ നിന്നുകൊടുത്തു, അത് നന്നാക്കുക എന്നുള്ളത് ഗിരീഷിന്റെ ബാധ്യതയാണ്. ഗിരീഷ് അത് നന്നാക്കി എടുത്തു. എന്നെ വച്ച് കോമഡിയൊന്നും ചെയ്യുന്നില്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു. പുള്ളിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ആൾക്കാർ ഇപ്പോ പഴയത് പോലെ അല്ല, എന്നെ കണ്ടാൽ തന്നെ ചിരിക്കുന്ന ഒരവസ്ഥ ആയിട്ടുണ്ട്. ബാക്കി വരുമ്പോലെ കാണാം.

MORE IN ENTERTAINMENT
SHOW MORE