'ഒരുമിച്ച് 55 ചിത്രങ്ങള്‍'; ശോഭന പറഞ്ഞ കണക്ക് തെറ്റെന്ന് കുറിപ്പ്; വൈറല്‍

shobana-mohanlal-films-number
SHARE

പതിനഞ്ച് വർഷങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹൻ‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുകയാണ്. ശോഭന തന്നെയാണ് ഈക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നും വളരെ ആകാംഷയുണ്ടെന്നും താരം സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തി. 

മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ അന്‍പത്തിയാറാമത് ചിത്രം കൂടിയാണിതെന്ന് ശോഭന വിഡിയോയില്‍ പറഞ്ഞിരുന്നു. പിന്നാലെ ശോഭനയുടെ കണക്ക് തെറ്റാണ് എന്ന നിഗമനവുമായെത്തിയിരിക്കുകയാണ് സഫീർ അഹമ്മദ് എന്ന പ്രേക്ഷകൻ.1985 ൽ റിലീസായ കെ.എസ്. സേതുമാധവന്റെ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന സിനിമ മുതൽ 2009 ൽ റിലീസായ സാഗർ ഏലിയാസ് ജാക്കി വരെ 25 സിനിമകൾ മാത്രമാണ് മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നാണ് സഫീര്‍ അദ്ദേഹത്തിന്‍റെ സോഷ്യല്‍മീഡിയ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. തെളിവുകൾ നിരത്തിയുള്ള സഫീറിന്റെ കുറിപ്പ് പ്രേക്ഷകരുടെ ഇടയിലും വൈറലായി കഴിഞ്ഞു.

മോഹന്‍ലാല്‍–ശോഭന ചിത്രങ്ങള്‍

അവിടത്തെ പോലെ ഇവിടെയും, അനുബന്ധം, രംഗം, അഴിയാത്ത ബന്ധങ്ങൾ, വസന്തസേന, ടി.പി.ബാലഗോപാലൻ.എം.എ, അഭയം തേടി, ഇനിയും കുരുക്ഷേത്രം, കുഞ്ഞാറ്റക്കിളികൾ, പടയണി, എന്റെ എന്റേത് മാത്രം, നാടോടിക്കാറ്റ്, ആര്യൻ, വെള്ളാനകളുടെ നാട്, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിൻ കൊമ്പത്ത്, പക്ഷേ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി

മേൽപ്പറഞ്ഞവയാണ്  മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച സിനിമകൾ, 25 സിനിമകൾ മാത്രം ചെയ്തിട്ട് ശോഭനയ്ക്ക് എവിടെ നിന്നാണ് ഈ 55 സിനിമകളുടെ കണക്ക് കിട്ടുന്നതെന്ന് മനസിലാകുന്നില്ല. ഈ പറഞ്ഞ ഫിലിം ലിസ്റ്റിൽ തെറ്റുകൾ/തിരുത്തലുകൾ ഉണ്ടേൽ കമന്റ് ചെയ്യൂ. എന്നാണ് സഫീര്‍ കുറിച്ചത്.

MORE IN ENTERTAINMENT
SHOW MORE